.
മാനന്തവാടി. അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ പി.ആർ. ടി. അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന ക്ലാസ് നടന്നു. ബഹു: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ശ്രീ എം ജോഷിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പിആർടി രൂപീകരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, എൻ.ഡി. ആർ.എഫ്, ഫയർഫോഴ്സ്, എന്നിവർ ക്ലാസുകൾ നൽകി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സന്തോഷ് കുമാർ IFS അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജോസ് പാറക്കൽ,മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ബിജു, പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാൽ ,. കെ. വി. ആനന്ദൻ RFO (Grade), കെ സുരേഷ് ബാബു DYRFO എന്നിവർ പങ്കെടുത്തു.തവിഞ്ഞാൽ പഞ്ചായത്ത്, തൊണ്ടർനാട് പഞ്ചായത്ത്,വെള്ളമുണ്ട പഞ്ചായത്ത്,മാനന്തവാടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി ആർ ടി അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനാർത്ഥികൾക്ക് യൂണിഫോം കിറ്റ് വിതരണം ചെയ്തു.
കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്....
ബത്തേരി : കല്ലൂരിൽ നിന്ന് ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ...
മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി...
പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ...