പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്‌തു..എം.വി ജോണ്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡണ്ട് പി. കെ.വർഗീസ് , കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ അബ്ദുറഹ്‌മാന്‍, പോള്‍സണ്‍ കൂവക്കല്‍, എം.പി ചെറിയാന്‍ . എന്നിവര്‍ പങ്കെടുത്തു. ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കുന്ന ജാഥ ഇന്ന് വൈകിട്ട് 5.30 ന് പടിഞ്ഞാറത്തറയിൽ സമാപിക്കും . എം.എല്‍.എമാരായ ചാണ്ടി ഉമ്മൻ ,ടി. സിദ്ധീഖ്,എ.ഫൈസല്‍ ബാബു എന്നിവര്‍ സമാപന സമ്മേളനത്തിൽ സംസാരിക്കും