മീനങ്ങാടിയിൽ ഹരിതകർമ്മ സേനയുടെ ഹരിതമേളം

മീനങ്ങാടി: മാലിന്യനിർമ്മാർജ്ജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മിനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തി കൊണ്ടാണ് പത്ത് ഹരിത കർമ്മ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്. വാതിൽപ്പടി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം ഫലകുറി ലഭിച്ച ഹരിതകർമ്മ സേനയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ച ഹരിതം വാക്യമേള സംഘം. ജനകീയ ഹോട്ടൽ ഗ്രീൻ കഫെറ്റീരിയ ടേക്ക് എ ബ്രേക്ക് തുടങ്ങിയവയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വരുന്നു. ചെണ്ട കലാകാരൻ കലാമണ്ഡലം വി ജി ശരത്തിനു കീഴിലാണ് പരിശീലനം പൂർത്തിയാക്കിയതും അരങ്ങേറ്റം നടത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം  തുടങ്ങി
Next post വേവ്സ് ഓഫ് ഹോപ്പ് ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in