മാനന്തവാടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു അനീതിയുടെ കാലത്ത് യുവജനങ്ങൾക്ക് നീതിയുക്തമായി പ്രവർത്തിക്കുന്നതിനും സംഘടിക്കുന്നതിനും മുസ്ലിം യൂത്ത് ലീഗ് സൗകര്യം ഒരുക്കുമെന്നും നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന തീവ്ര പ്രസ്ഥാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇന്ന് ഇതുവരെയും കാത്തുസൂക്ഷിച്ചു പോന്ന മൂല്യങ്ങൾ കെട്ടുപോകാതെ വരുംതലമുറക്ക് ഒരു തിരി വെട്ടമായി മുസ്ലിം യൂത്ത് ലീഗ് പൊതുവിടത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി സ്വാഗതം പറഞ്ഞു നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ അധ്യക്ഷതവഹിച്ചു നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ അസീസ് വെള്ളമുണ്ട നന്ദി പറഞ്ഞു ഭാരവാഹികളായ ആഷിക് എം കെ,ജലീൽ പടയൻ,അസീസ് കോറോം, മുസ്തഫ പാണ്ടിക്കടവ്,ഹാരിസ് പുഴക്കൽ എന്നിവർ സംസാരിച്ചു
പുൽപ്പള്ളി: സീതാമൗണ്ട് ചാമപ്പാറ വിശുദ്ധ യൂദാ താ ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഒമ്പത്ദിവസം നീണ്ടുനിൽക്കുന്ന തിരുനാളും നൊവേനയും ആരംഭിച്ചു. വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ്...
കൽപ്പറ്റ: മയക്കുമരുന്ന് ശേഖരം പിടികൂടി മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി..എം.എ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ...
കൊച്ചി : കേരള സ്റ്റാര്ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സി.ഇ.ഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച...
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിനായി സേവനമനുഷ്ഠിക്കാൻ വോളണ്ടിയർമാർക്ക് അവസരം. നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് കൊച്ചി-മുസിരിസ്...
തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെ ആർ ന്...