കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ അവകാശ സംരക്ഷണ യാത്ര 15-ന് മാനന്തവാടി രൂപതയിൽ.

കൽപ്പറ്റ: നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
മതേതരത്വം ഭരണഘടന സംരക്ഷണം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക ,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക ,കാർഷിക ഉത്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക ,വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യാത്ര നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ഒക്ടോബർ 15ന് രാവിലെ 11മണിക്ക് കൽപ്പറ്റയിലും ഉച്ചയ്ക്ക് രണ്ടുമണിക്ക് ബത്തേരിയിലും വൈകുന്നേരം നാലേ കാലിന് മാനന്തവാടിയിലും ആണ് സ്വീകരണ പരിപാടികൾ.
കാസർകോട് ജില്ലയിലെ പാണത്തൂരിൽ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര 24ന് തിരുവനന്തപുരത്ത് സമാപിക്കും. രൂപതാ പ്രസിഡണ്ട് ജോൺസൺ തൊഴുത്തുങ്കൽ,സെക്രട്ടറി സജി ഇരട്ടമുണ്ടക്കൽ, ട്രഷറർ സജി ഫിലിപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് വയനാട്ടിൽ ആരംഭിക്കും.
Next post കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ട് ആകുമ്പോൾ: കൃഷി മന്ത്രി പി. പ്രസാദ്.
Close

Thank you for visiting Malayalanad.in