വയനാട്:- വനിതാ – ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ- ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീ സ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻട്രി ഫോം ഫോർ ഗേൾസ്, സഖി വൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളിലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ, ബോധവൽക്കരണ ക്ലാസ്, സിനിമ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി ഐ എ എസ് ഉദ്ഘാടനം ചെയ്തു, CWC അംഗം അഡ്വ . താനൂജ ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ബിന്ദു ബായ്, വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ പി , ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീ സർ(ഇൻസ്ടിട്യൂഷണൽ കെയർ) . മജേഷ് രാമൻ, മഹിളാ സമഖ്യ സൊസൈറ്റി സംസ്ഥാന കോർഡിനേറ്റർ ബോബി , കോർഡിനേറ്റർ റെജീന അഡ്വ . നിഷ ഭാസി ,ജൂനിയർ സൂപ്രണ്ട് ഡിജി , ഹബ് ജീവനക്കാരായ കുമാരി ആരതി , കുമാരി അശ്വതി , നിർഭയ, സഖി ജീവനക്കാർ തുടങ്ങിയവർ പങ്കെ ടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു കുട്ടികൾ തയ്യാറാക്കിയ വിവിധ വസ്തുക്കളുടെ പ്രദർശനവിപണനവും സം ഘടിപ്പിച്ചു
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...