വീടിന്റെ വാതിൽ പൊളിച്ചു കയറി മോഷണം നടത്തിയയാളെ ദിവസങ്ങൾക്കുള്ളിൽ വലയിലാക്കി പനമരം പോലീസ്

– പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പനമരം: വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറി സ്വർണാഭരണവും പണവും മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തർ ജില്ലാ മോഷ്ടാവിനെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി പനമരം പോലീസ്. നിരവധി മോഷണക്കേസിൽ പ്രതിയായ പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കുന്നത്ത് വീട്ടിൽ കെ. ഇജിലാൽ(33)നെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൈസൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാൾ കാപ്പ കേസിലും പ്രതിയാണ്.
29.09.2025 തീയതി രാത്രിയോടെയാണ് കാരക്കമല സ്വദേശിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം നടന്നത്. ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണവളയും വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് പനമരം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടനെ കൃത്യമായ അന്വേഷണം നടത്തി പ്രതിയെ പോലീസ് വളയിലാക്കുകയായിരുന്നു.
കുപ്പാടിത്തറയിലുള്ള ഇജിലാലിന്റെ വീട്ടിലും അഞ്ചാമൈൽ, കാരക്കമലയിലുള്ള മോഷണം നടന്ന വീട്ടിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സ്വർണ്ണവള മാനന്തവാടിയിലെ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും റിക്കവറി ചെയ്തു കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള കോൺഗ്രസ് 61-ാം ജന്മദിനം ആഘോഷിച്ചു.
Next post വയനാട്   ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം.
Close

Thank you for visiting Malayalanad.in