. സുൽത്താൻ ബത്തേരി: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകിവരുന്ന രണ്ടാമത് ഗുരുജ്യോതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് ബീനാച്ചി ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകൻ ടി.ജി.സജി ഹൈസ്കൂൾ വിഭാഗം അവാർഡിനർഹനായി. കഴിഞ്ഞ 25 വർഷങ്ങളിലെ അദ്ധ്യാപന രംഗത്ത് നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. വെള്ളാർമല ഗവ.ഹൈസ്കൂളിൽ ജീവശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം കല്ലൂർ ഹൈസ്കൂൾ, അമ്പലവയൽ ഹൈസ്കൂൾ, കാക്കവയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപന ജോലിക്ക് ശേഷം മീനങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ബോട്ടണി അദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. മീനങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിനും അന്താരാഷ്ട്ര വിദ്യാലയ പദവിയിലേക്ക് ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ച അദ്ധ്യാപകനാണ് സജി സാർ. അഞ്ച് തവണ വിദ്യാർത്ഥികളെ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ എത്തിച്ചത് അദ്ദേഹത്തിൻ്റെ ശാസ്ത്ര മേഖലയിലുള്ള താൽപര്യത്തിൻ്റെ ഉത്തമോദാഹരണമാണ്. 6 വർഷം വയനാട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായി മികച്ച രീതിയിൽ പ്രവർത്തിച്ചു. 202l ൽ സ്ഥാനക്കയറ്റം നേടി പ്രഥമാധ്യാപകനായി ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശിച്ചു. 2022 മുതൽ ബീനാച്ചി സ്കൂളിലെ പ്രഥമാധ്യാപകനായി സേവനം ചെയ്തു വരുന്നു. 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ബീനാച്ചി സ്കൂളിനെ ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമാക്കി ഉയർത്തുന്നതിൽ സജി സാർ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണത്തിൽ 100 % വർദ്ധനയാണുണ്ടായിട്ടുള്ളത്. പ്രീ പ്രൈമറി മുതൽ 10 വരെ 1250 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ഭൗദീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നിർണ്ണായകച്ചവടുവയ്പുകൾ നടത്തിയത് എടുത്ത് പറയേണ്ടതാണ്. പ്ലാൻ ഫണ്ട് നബാർഡ്, എന്നിവ യിലൂടെ 4 കോടിയുടെ കെട്ടിടങ്ങളും, MLA ഫണ്ടുപയോഗിച്ച് 30 ലക്ഷം രൂപയുടെ സ്മാർട്ട് സ്റ്റാഫ് റൂമും, മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അടുക്കള നവീകരണവും SSK യുടെ 2 അഡീഷണൽ ക്ലാസ് റൂമുകളും STARS പദ്ധതിയൻ കീഴിൽ വർണക്കൂടാരവും നിലവിൽ കിഫ് ബി ഫണ്ടിൽ നിന്ന് 1.4 കോടിയുടെ ക്ലാസ് റൂമുകളുമുൾപ്പടെ വലിയ മുന്നേറ്റമാണ് ബീനാച്ചി സ്കൂളിൽ ഭൗദീക സൗകര്യ മേഖലയിൽ ലഭ്യമായത്. അക്കാദമിക മേഖലയിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും ഫുൾ എ പ്ലസ് കളുടെ വർദ്ധനവും കൂടാതെ വിവിധ സ്കോളർഷിപ്പ് പരീക്ഷകളായ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് ഓരോ വർഷവും ക്രമാതീതമായ വളർച്ച നേടി ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രഥമ സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു. പഠന പിന്നാക്കമുള്ള കുട്ടികൾക്കും പ്രതിഭകളായ കുട്ടികൾക്കും പ്രത്യേകം പരിശീലനങ്ങൾ ഉറപ്പുവരുത്തുന്ന സ്കൂളിന്റെ തനത് പ്രവർത്തനമായ സ്പീഡ് പ്രോഗ്രാം, അവധിക്കാലത്ത് നടത്തിയ സമഗ്രം 2K25 ( 4 മുതൽ 9 വരെ ക്ലാസുകളിലെ സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി )എന്നിവ പാഠ്യ മേഖലയിലെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. പാഠ്യാനുബന്ധ മേഖലകളിലെ വിവിധ മേളകളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രമേളകളിൽ ദേശീയ തലത്തിൽ വരെ ബീനാച്ചി സ്കൂളിലെ പ്രതിഭകൾ മാറ്റുരക്കുകയുണ്ടായി. ലേൺ & ഏൺ പദ്ധതിയുടെ ഭാഗമായി കുട, ബാഗ്, പതാക നിർമ്മാണ യൂണിറ്റ് സൂചിമുഖി ക്ലബ്ബ്, വിഷരഹിത പച്ചക്കറി കൃഷി, വ്യത്യസ്ത ഇനം വാഴകൾ ഉള്ള കദളിവനം വാഴത്തോട്ടം, ക്യാമ്പസ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ചെണ്ടുമല്ലി സൂര്യകാന്തി പൂപ്പാടം, കപ്പ കൃഷി, പാഡീ ആർട്ട് നെൽകൃഷി കതിരണിപ്പാടം സീസൺ- 2, നിർന്ധന വിദ്യാർത്ഥികൾക്ക് വീട് നിർമ്മാണം, പാവപ്പെട്ട കുട്ടികളെ സഹായിക്കുന്ന സ്നേഹപൂർവ്വം പദ്ധതി, ഗോത്ര വിദ്യാർത്ഥികളുടെ പഠന പുരോഗതിയെ സഹായിക്കുന്ന കോളനികളിലെ പഠന വീട് , ഗോത്ര വിഭാഗം കുട്ടികൾക്ക് വേണ്ടി മാത്രമായ പഠന വിനോദയാത്ര, പ്രളയ ദുരിതാശ്വാസ സഹായങ്ങൾ, മുണ്ടക്കൈചൂരൽമല ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തിയ പൂപ്പാടം സെൽഫി കോർണർ റിലീഫ് ഫണ്ട് ചലഞ്ച്, സാമൂഹ്യ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി നടത്തിയ വനവൽക്കരണം, നാടൻ മാവിൻ തോട്ട പദ്ധതി, വേസ്റ്റ് മാനേജ്മെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പ്രോജക്ട്, ഹാപ്പി കോർണേഴ്സ്, ജെ ആർ സി ക്ലബ്ബിന്റെ വയോജന ക്ഷേമ പദ്ധതി അങ്ങനെ നീളുന്നു ഈ പട്ടിക. പാഠ്യ-പാഠ്യനുബന്ധ മേഖലകളിലെ മികവുകൾ കണക്കിലെടുത്ത് 2023 ൽ വിദ്യാഭ്യാസ വകുപ്പ് സ്ക്കൂളിനെ ജില്ലയിലെ ഒരേയൊരു മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. ഇതിൻ്റെ ഭാഗമായി നടത്തപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങളും മികവുൽസവവും എക്സിബിഷനും സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ട സ്കൂളിൻ്റെ ചരിത്രമാണ്. 2022- വർഷത്തെ സംസ്ഥാനത്തെ രണ്ടാമത്തെ ബെസ്റ്റ് PTAപുരസ്കാരവും ലിറ്റിൽ കൈറ്റ്സ് ജീല്ലാതല ഒന്നാം സ്ഥാനവും മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരവും വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങളിൽ ചിലത് മാത്രം. 2025 ൽ ഡോ.എ. പി.ജെ.അബ്ദുൾ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി ജി.എച്ച്.എസ്. ബീനാച്ചിയെ തെരഞ്ഞെടുത്തത് അർഹതയ്ക്കുള്ള അംഗീകാരമായി. 2026 മാർച്ചിൽ സർവ്വീസിൽ നിന്നും പിരിയുമ്പോൾ വിദ്യാലയത്തിനും ഒപ്പം വ്യക്തിപരമായും ലഭിച്ച അംഗീകാരത്തിൽ വളരെയേറെ സന്തുഷ്ടനാണ് സജി സാർ. നെല്ലാറച്ചാൽ ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപിക ഷീജ മാത്യുവാണ് ഭാര്യ. വിദ്യാർത്ഥികളായഡോൺ ബേസിൽ സാജ്, ഡാൻ മാത്യൂ സാജ് എന്നിവർ മക്കളാണ്.
ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...
മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി. ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി...
. കൽപ്പറ്റ: ഗുരു ജ്യോതി അധ്യാപക പുരസ്കാരത്തിന് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ അറബി അധ്യാപകൻ ഇ മുസ്തഫ അർഹനായി. കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന...
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ...
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ...