കൽപറ്റ നഗരസഭ : ഗാന്ധിജയന്തിയുടെ ഭാഗമായി കൽപറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ടൗൺ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചേയർപേഴ്സൺ അഡ്വ. ടി ജെ ഐസക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ പി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സന്മാരായ രാജാറാണി അയിഷ പള്ളിയാൽ, നഗരസഭ സെക്രട്ടറി അലി അസ്ഹർ, ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, കെ എസ് ഡബ്ല്യു എം പി പ്രതിനിധികൾ വൈശാഖ് എം ചാക്കോ, രാജശ്രീ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ഹെൽത് ഇൻസ്പെക്ടർമാരായ സുധീർ, സുനിൽകുമാർ, സജീവൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അതുല്യ ചന്ദ്രൻ, കെ എസ് ഡബ്ല്യു എം പി എൻഞ്ചിനീയർ അനുപമ, വ്യാപാര വ്യവസായ സമിതി അംഗങ്ങൾ, വ്യാപാര വ്യവസായ ഏകോപന സമിതി അംഗങ്ങൾ, പത്മപ്രഭ ഗ്രന്ഥാലയം ഭാരവാഹികൾ, ടീം വെൽഫെയർ അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ, ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻസ് പ്രതിനിധി അതുൽ, ഹരിതകർമസേന ആംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവരും പൊതുജനങ്ങളും ചേർന്ന് ശുചീകരണ യജ്ഞം വിജയകരമാക്കി.
കയ്യുന്നി: കയ്യുന്നി ചെറുകിട തേയില കർഷക സംഘം തേയില കൃഷിക്കാരുടെ പ്രതിസന്ധി പരിഗണിച്ചു 2022-2023 വർഷത്തെ സൊസൈറ്റി സംഭരിച്ച മുഴുവൻ തേയില ചപ്പിനും ഒരു രൂപ അധിക...
. കല്പറ്റ: “ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ്...
കൽപ്പറ്റ ബ്ലോക്ക് അസിൻ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചറായി മുഹമ്മദ് ഷഫീക്ക് പി.കെ നിയമിതനായി. 2022 ലെ കേരള സർക്കാർ കൃഷി വകുപ്പിൻ്റെ ഏറ്റവും മികച്ച കൃഷിഓഫിസർക്കുള്ള അവാർഡ്...
സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി...
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ...