ചെന്നൈ: ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് എത്തി. കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന് എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു.
ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍ ബഹുഭൂരിപക്ഷവും കരൂര്‍ സ്വദേശികളാണ്. ഒന്നര വയസ്സുള്ള കുഞ്ഞ് അടക്കം 9 കുട്ടികളും 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കരൂരില്‍ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാന്‍ പാടില്ലാത്തതുമാണ്. സ്റ്റാലിന് വ്യക്തമാക്കി.
ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിന് പറഞ്ഞു. സംഭവത്തില്‍ ടിവികെ തലവന്‍ വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.
പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞു. റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ല. റാലിയിൽ ടിവികെ നേതാവ് വിജയ് എത്താൻ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും ഡിജിപി പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാർ ഹെൽപ്ലൈൻ നമ്പറുകൾ തുറന്നു. വാട്സാപ്: 70108 06322. ലാൻഡ് ലൈൻ: 04324 – 256306, 04324 – 25751 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മധ്യവയസ്കൻ മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്ച അടിപിടി...
എം എം രമേശൻ മാസ്റ്റർ കൽപ്പറ്റ: വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പെരുന്തട്ട എം എം രമേശൻ മാസ്റ്റർ(86) നിര്യാതനായി. ഡിസിസി ട്രഷറർ,...
കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ്...
. അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്....
മാനന്തവാടി: കാലംചെയ്ത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയെ വിന്‍സന്റ്ഗിരി ലഹരിമോചന ചികിത്സാകേന്ദ്രത്തിലെ വിക്ടറി എ എ ഗ്രൂപ്പ് അനുസ്മരിച്ചു. നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിനാളുകളെ ലഹരിയുടെ...
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും ഗതാഗത തടസം. അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത...