മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണം -വൈ. എം. സി. എ

. മീനങ്ങാടി :മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കടുവ പേടിയിൽ ആകുലരായ ജനങ്ങൾക്ക് ഭയരഹിതമായും സ്വതന്ത്രമായും ജീവിക്കാൻ അവസരംഒരുക്കണമെന്നും മീനങ്ങാടിയിൽ ചേർന്ന വൈ. എം. സി. എ. യോഗം സർക്കാറിനോടും, ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു. വളർത്തു മൃഗങ്ങൾക്കും മനുഷ്യനും ഭീഷണിയായിട്ടുള്ള വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ഏ. ഐ. മാണി അദ്ധ്യക്ഷത വാഹിച്ചു.ദേശീയ നിർവ്വാഹകസമിതി അംഗം വിനു. പി. ടി. പ്രമേയം അവതരിച്ചു. ടി. കെ. എൽദോ തുരുത്തുമ്മേൽ, വി. വി. രാജു, ബേബി ഏ. വർഗീസ്, ടി. ജി.ഷാജു, പി. എം. മാത്യു,സാബു കുര്യാക്കോസ്, കെ. ജെ . ജെയിംസ്,റെജി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് തിരുവനന്തപുരത്ത്
Next post അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി
Close

Thank you for visiting Malayalanad.in