എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പതാക ഉയർത്തലിന് ശേഷം സൺഡേസ്കൂൾ അസോസിയേഷൻ കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെവിജയത്തിനായി 101 അംഗ കലോൽസവ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിങ്ങേരി പള്ളിപ്പെരുന്നാളിന് തുടക്കമായി.
Next post കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച : എസ്.എച്ച്. ഒ അടക്കം നാല് പേർക്ക് സസ്പെൻഷൻ.
Close

Thank you for visiting Malayalanad.in