കടുവാ ഭീതി ഒഴിയാതെ വയനാട്: വളർത്തു മൃഗങ്ങളെ കൊന്നും തിന്നും തീർക്കുന്നു.

ബത്തേരി: ഒരു മാസമായി കടുവാ ഭീതി നിലനിൽക്കുന്ന വയനാട് ചീരാലിൽ സംയുക്തസമരസമിതിയുടെ രാപ്പകൽ സമരം തുടരുന്നു. ഇന്നലെ രാത്രിയും മൂന്ന് വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായി. കുങ്കിയാനകളെ ഇറക്കിയും ലൈവ് ക്യാമറകൾ സ്ഥാപിച്ചും കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കുകയാണ് വനംവകുപ്പ്.
വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഒരുമാസമായി ജനവാസ കേന്ദ്രത്തിൽ ഭീതി വിതക്കുന്ന കടുവയെ പിടികൂടാനാകാതായതോടെയാണ് പ്രദേശത്ത് ജനങ്ങൾ രാപ്പകൽ സമരം പ്രഖ്യാപിച്ചത്. ചീരാലിൽ ഇതുവരെ 18 വളർത്തുമൃഗങ്ങളെ ആക്രമിച്ചകടുവ ഒമ്പത് പശുക്കളെ കൊന്നു. ഇന്നലെയും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായി.

കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പെട്രോളിംഗ്നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെ വനംവകുപ്പ് ഇന്ന് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു.
അതിനിടെ മീനങ്ങാടി കൃഷ്ണഗിരിയിലും കടുവ പ്രത്യക്ഷപ്പെട്ടു. നാല് വർഷം മുമ്പ് 48 കടുവകളായിരുന്നു വയനാടൻ കാടുകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 148 ആയി വർദ്ധിച്ചു. ശല്യം രൂക്ഷമായതോടെ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് നാളെ എം.എൽ.എ. ഐ .സി .ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
Next post ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ‘ഷോപ്പ് ടു ഗിവ്’ എന്ന ഫീച്ചറുമായി മിലാപ്
Close

Thank you for visiting Malayalanad.in