കൽപ്പറ്റ:- ജില്ലയിലെ കലാകാരൻമാർക്ക് പരിശീലന കേന്ദ്രങ്ങൾ തുറക്കണം. അവരുടെ കലാരൂപങ്ങൾ പരിശീലിക്കാനും പരിപോഷിപ്പിക്കാനും നിലവിൽ ഒരു പരിശീലന കേന്ദ്രവും ഇല്ലാത്ത അവസ്ഥയാണ്. നിലവിൽ കൽപ്പറ്റ ജില്ലാ ആസ്ഥാനത്തുണ്ടായിരുന്ന ഒരു ടൗൺഹാളായിരുന്നു കലാകാരൻമാരുടെ ആശ്രയം അത് പൊളിച്ചിട്ടിട്ട് ഒരു ഉപയോഗശൂന്യവുമില്ലാതെ കിടക്കുകയാണ്. ചെറിയൊരു പൈസക്ക് പരിപാടികൾ നടത്താൻ അവസരമുണ്ടായിരുന്നു. നിലവിൽ ആ സൗകര്യം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. രാത്രി 10 മണിക്ക് ശേഷം സൗണ്ട് സിസ്റ്റം ഉപയോഗിക്കരുത് എന്ന നിയമം വന്നതോടുകൂടി നൂറുകണക്കിന് കലാകാരൻമാരുടെ ഉപജീവനമാർഗ്ഗമാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇഫ്ത ഐ എൻടിയുസി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. കൽപ്പറ്റ എം.ജി.റ്റി ഹാളിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കലാകാരൻമാർക്ക് പുരസ്കാര വിതരണം നടത്തി. ഇഫ്ത ഐ എൻ.ടി.യു.സി വയനാട് ജില്ലാ പ്രസിഡൻ്റ് വയനാട് സക്കറിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം എഴുത്തുകാരി അമൃത മങ്ങാടത്ത് നിർവഹിച്ചു . വി സുരേഷ് ബാബു,ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ,മാത്യു ചോമ്പാല, വി.എസ് ബെന്നി, പി. ലക്ഷമി,എസ് അന്നമ്മ, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ :ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ കൽപ്പറ്റയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കീഴിലുള്ള നാഷണൽ ബുക്ക്സ്റ്റാൾ ഓണം പുസ്തക വിപണന മേള സംഘടിപ്പിക്കുന്നു.കൽപ്പറ്റ...
തിരുവനന്തപുരം : കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് അദാണി ട്രിവാൺഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ്...
കോയമ്പത്തൂര്‍ അവിനാശിലിംഗം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നു ടൂറിസം മാനേജ്മെന്റില്‍ പിഎച്ച്ഡി നേടിയ ഷാരോണ്‍ ട്രീസ ഏബ്രഹാം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍...
കൊച്ചി: കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന WAC ബിയോണ്ട്...
പുൽപ്പള്ളി : അമർജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തി ൽ രണ്ടാം വാർഡിൽ ചേലക്കാവിൽ വീട്, ഭൂദാനം പി. ഓയിൽ താമസിക്കുന്ന മനു - ആര്യ...
.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കൃഷി ഓഫീസർ അമൽ ബേബി പദ്ധതി വിശദീകരിച്ചു....