ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

മാനന്തവാടി: ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.മലപ്പുറം അരൂര്‍ വലിയ ചോലയില്‍ വീട് പി.വി സുബൈര്‍ (38) നെയാണ് മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറത്ത് നിന്നും പിടികൂടിയത്. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ആദ്യം നാലു പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയില്‍ നിന്നും തിരുനെല്ലി തെറ്റ് റോഡിന് സമീപം വെച്ച് ഒരു കോടി 40 ലക്ഷം കവര്‍ന്നെന്നായിരുന്നു പരാതി. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീദ് (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32) എന്നിവരാണ് മുന്‍പ് അറസ്റ്റിലായത്. അഞ്ചിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസില്‍ പരാതി ലഭിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ്.എം.എഫ് പ്രീമാരിറ്റൽ കോഴ്സ് നവംബറിൽ വയനാട് ജില്ലയിൽ തുടക്കമാവും
Next post കടുവാ ഭീതി ഒഴിയാതെ വയനാട്: വളർത്തു മൃഗങ്ങളെ കൊന്നും തിന്നും തീർക്കുന്നു.
Close

Thank you for visiting Malayalanad.in