എസ്.എം.എഫ് പ്രീമാരിറ്റൽ കോഴ്സ് നവംബറിൽ വയനാട് ജില്ലയിൽ തുടക്കമാവും

കൽപ്പറ്റ വർധിച്ചു വരുന്ന വിവാഹ മോചനങ്ങൾക്കും കുടുംബ കലഹങ്ങൾക്കും പരിഹാരത്തിനായി എസ്.എം.എഫ് നടപ്പിലാക്കുന്ന പ്രീമാരിറ്റൽ കോഴ്സ് ജില്ലയിൽ നവംബർ മുതൽ വ്യാപകമാക്കാൻ വർ. പ്രസിഡണ്ട് എസ്.മുഹമ്മദ് ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.എം.എഫ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കെ.ടി ഹംസ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. വിവാഹം നിശ്ചയിച്ച യുവതീ യുവാക്കൾക്ക് നിർബന്ധ കോഴ്സും സർട്ടിഫിക്കറ്റും നൽകുന്നതാണ് സംവിധാനം. നവംബർ മുതൽ മുഴുവൻ മഹല്ലുകളിലും കോഴ്സ് നടപ്പിലാക്കുന്നതിനായി ഉമർ നിസാമി ചെയർമാനും മുഹമ്മദ് ഷാ കൺവീനറുമായ സമിതി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചത്. വിവിധ താലൂക്കുകളിൽ ജില്ലാ ഭാരവാഹികളായ കാഞ്ഞായി ഉസ്മാൻ , ബ്രാൻ അലി, കണക്കയിൽ മുഹമ്മദ് ഹാജി നേതൃത്വം നൽകും . മഹല്ലുകളിൽ വിവാഹ പ്രായമെത്തിയ യുവതീ യുവാക്കളെയും രക്ഷിതാക്കളെയും ബോധവൽകരിക്കാനും കോഴ്സുകളിൽ പങ്കെടുപ്പിക്കാനും മഹല്ലു ഭാരവാഹികളും ഖത്തീബുമാരും ജാഗ്രത കാണിക്കണമെന്ന് യോഗം ഉണർത്തി. കെ.കെ അഹ് മദ് ഹാജി, മുജീബ് തങ്ങൾ കൽപ്പറ്റ , കാഞ്ഞായി ഉസ്മാൻ , ബ്രാൻ അലി, സി. മൊയ്തീൻ കുട്ടി, പി.പി അയ്യൂബ്,ചക്കര അബ്ദുള്ള ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, മുഹമ്മദ് ഷാ, സി. കുഞ്ഞബ്ദുള്ള, കണക്കയിൽ മുഹമ്മദ് ഹാജി, പി.പി ഖാസിം ഹാജി, ഉമർ നിസാമി, ഖാദർ ഫൈസി ചീരാൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി സ്വാഗതവും ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി
Next post ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
Close

Thank you for visiting Malayalanad.in