പാസ് വേർഡ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടത്തി

.
മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഐ. എ. എസ് നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളും , തയ്യാറെടുപ്പും സംബന്ധിച്ച് വിദ്യാർഥികളുമായി മുഖാമുഖവും നടത്തി.
പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോച്ചിംങ് സെൻ്റർ പ്രിൻസിപ്പാൾ സി. യൂസുഫ് പദ്ധതി വിശദീകരണം നടത്തി. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ് , പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന്, ഡോ. സി.പി ശഫീഖ്, ഷീബാമ്മ ജോസഫ്, ഷീജ പീറ്റർ, ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
ടി.എം താലിസ് , കെ.എച്ച് ജറീഷ് എന്നിവർ ക്ലാസ്സെടുത്തു. മീനങ്ങാടി, പനങ്കണ്ടി, കാക്കവയൽ , മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള 100 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടന്നൽ ഭീഷണി ഒഴിവാക്കി പൾസ് എമർജൻസി ടീം; നാട്ടുകാർക്ക് ആശ്വാസം
Next post സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ
Close

Thank you for visiting Malayalanad.in