
എവറസ്റ്റ് കീഴടക്കിയ ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിലെത്തി: വയനാടിന്റെ ഊഷ്മള വരവേൽപ്പ്
സി.വി. ഷിബു.
കൽപ്പറ്റ..:
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ഒരു കൂട്ടം സാഹസിക സഞ്ചാരികൾക്കൊപ്പമാണ് ഇന്നലെ രാവിലെ ശ്രീഷ മലകയറിയത്. ഡി.ടി.പി.സി യുടെ സഹകരണത്തോടെയായിരുന്നു ചീങ്ങേരി മലയിലേക്കുളള മഴയാത്ര. മഴക്കാലത്തും ചീങ്ങേരി മല ട്രക്കിംഗിന് ധാരാളം പേർ എത്തുന്നുണ്ട് . ഇതിനിടെയാണ് സാഹസിക യാത്ര കാർക്കും വിനോദസഞ്ചാരികൾക്കുംആവേശമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിത ഷൊർണ്ണൂർ സ്വദേശിനി ശ്രീഷ രവീന്ദ്രൻ വയനാട്ടിലെത്തിയത്.
രാവിലെ ഏഴ് മണിയോടെ മുപ്പത്തിയഞ്ചോളം സാഹസിക യാത്രികർക്കൊപ്പമാണ് ശ്രീഷയും ചീങ്ങേരി മല കയറി തുടങ്ങിയത് .
അഞ്ച് വയസ്സുകാരി മുതൽ 65 വയസ്സുകാരൻ വരെ ഇവർക്കൊപ്പം മൺസൂൺ ട്രക്കിംഗ് നടത്തി. പത്ത് മണിയോടെയാണ് സംഘം മലയിറങ്ങിയത്.
ട്രക്കിംഗ് പരിശീലകരും ഗ്ലോബ് ട്രക്കേഴ്സ് ഭാരവാഹികളുമായ എ.പി. ഷാജി പി. മാത്യു, അബ്ദുൾ സമദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ശ്രീഷയെ അനുഗമിച്ചു.
ഡി.ടി.പി.സി. മാനേജർ ലൂക്കാ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ അടിവാരത്ത് ശ്രീഷക്ക് സ്വീകരണവും ഒരുക്കിയിരുന്നു.
എവറസ് എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളിയും ആദ്യ മലയാളി വനിതയുമാണ് ശ്രീഷ രവീന്ദ്രൻ .
ചീങ്ങേരി മലയിലേക്കുള്ള മഴക്കാല ട്രക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഡി.ടി.പി.സി. നടത്തുന്ന മൺസൂൺ ട്രക്കിംഗിൽ പങ്കെടുക്കാൻ രണ്ട് സ്വിറ്റ്സർലാൻഡ് പൗരൻമാരും ചീങ്ങേരിയിലെത്തിയിരുന്നു. ഇവർ ശ്രീഷയെ പ്രത്യേകം അഭിനന്ദിച്ചു.