
ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ വയനാട് : മൂന്ന് വനിതാ താരങ്ങൾ ഇന്ത്യാ എ ടീമിൽ : രണ്ടു പേരും മാനന്തവാടിക്കാർ
കൽപ്പറ്റ: തെങ്ങിന്റെ മടലും കളി ബാറ്റുകളുമൊക്കെയായി അവർ വീശി നടന്നതും സ്പെഷൽ ക്ലാസുണ്ടന്ന് കള്ളം പറഞ്ഞതും വെറുതെയായില്ല . മൂന്ന് വയനാടൻ വനിതാ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയിരിക്കുന്നു.
ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴുമുതൽ 24 വരെ നടക്കുന്ന മത്സരത്തിൽ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരം മിന്നുമണി വൈസ് ക്യാപ്റ്റനായുള്ള ട്വന്റി 20 ടീമിൽ മൂന്ന് വയനാട്ടുകാരാണ് ഇടം പിടിച്ചത്. ഓൾറൗണ്ടർ സജന സജീവനും പേസർ വി.ജെ. ജോഷിതയുമാണ് ടീമിന്റെ ഭാഗമാകുന്നത്. ഏകദിന- മൾട്ടി-ഡേ സ്ക്വാഡിൽ മിന്നുമണി മാത്രമാണ് ഇടംപിടിച്ചത്. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ആഗസ്റ്റ് 7, 9, 10 തിയതികളിൽ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളിൽ ഏകദിനവും നടക്കും.
ആഗസ്റ്റ് 7, 9, 10 തിയതികളിൽ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളിൽ ഏകദിനവും ആഗസ്റ്റ് 21 -24 വരെയുള്ള ഒരു നാല് ദിന മത്സരവുമാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ളത്.
ട്വന്റി 20 സ്ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ)
മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വര ഡി. വൃന്ദ, സജന സജീവൻ, ഉമാ ചേത്രി (വിക കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത വിജെ, സാഹുസ് തക്ഓർ, ഷബ്നം.
ഏകദിന, മൾട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്‌നിസ്, രാഘ ബിസ‌്, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര*, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജ ധാരാ ഗുജ്ജർ, ധാരാ ഗുജ്ജർ ടിറ്റാസ് സാധു
കൃഷ്ണഗിരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചതാണ് മിന്നു മണിക്കും സജ്ന സജീവനും വി.ജെ. ജോഷിതക്കും വഴികാട്ടിയായത്.