അമ്പലവയല്‍: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോ. അരുള്‍ അരശനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം നടത്തി. ഇന്നലെ മൂന്ന് മണിയോടെ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. വി.പി.രാജനെയാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചത്. നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചെന്ന് മേധാവി അറിയിച്ചിട്ടും സമരത്തില്‍ നിന്ന് പിന്മാറാന് യൂത്ത്കോണ്‍ഗ്രസ് തയ്യാറായില്ല. വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തുകയും വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഡോ. അരുളിനെ മാറ്റി നിറുത്തുകയും പുറത്താക്കുകയും വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കാതെ വന്നതോടെ അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി. ഡോ. അരുള്‍ അരശിനെതിരെ നടപടിയെടുക്കാതെ പിന്മാറില്ലെന്ന് സമരക്കാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയുമായി സംസാരിക്കുകയും കാര്‍ഷിക സര്‍വകലാശാലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഫോണില്‍ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുകയും, പിന്നാലെ മേധാവി സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. സ്ഥാപന മേധാവി ഇയാളെ 10 ദിവസത്തേക്ക് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും, 10 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി ഉചിതമായി നടപടി സ്വീകരിക്കുമെന്നും രേഖാമൂലം എഴുതി നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ലയണല്‍ മാത്യു, അസിസ് വാളാട്, സിറില്‍ ജോസ്, മുതലിബ് പഞ്ചാര, ജിനു കോളിയാടി, അനീഷ് റാട്ടക്കുണ്ട്,അബ്ദുല്‍ മനാഫ്,രാഹുല്‍ ആലിങ്ങള്‍, സുഹൈല്‍ കമ്പളക്കാട്, ശ്രീലാല്‍ തൊവരിമല, ആഷിഖ് മന്‍സൂര്‍, യൂനസ് അലി, അസ്വിന്‍ ചുള്ളിയോട് എന്നിവര്‍ നേതൃത്വം നല്കി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...