പത്മപ്രഭ ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു.

കൽപ്പറ്റ : ഡോക്ടേഴ്സ് ദിനത്തിൽ കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു. വയനാട്ടിലെ ആദ്യകാല ഡോക്ടർമാരായ പി.നാരായണൻ നായർ,മാനന്തവാടി, സുൽത്താൻബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഡോ. ഡി.മധുസൂദനൻ, കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ടി.പി. വി. സുരേന്ദ്രൻ എന്നിവരെ ആണ് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. വയനാട്ടിലെ പ്രസിദ്ധമായ പിലാക്കീഴ് തറവാട്ടിൽ ജനിച്ച ഡോക്ടർ പി. നാരായണൻ നായർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയാണ്. സർക്കാർ സർവീസിൽ നിന്നും ഡി.എം.ഒ.യുടെ ചുമതല വഹിച്ചാണ് അദ്ദേഹം വിരമിച്ചത്. 1975ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. മധുസുദനൻ എം.ബി.ബി.എസ്. ബിരുദം നേടിയത്. വിവിധ സർക്കാർ ആതുരാലയങ്ങളിൽ സേവനം ചെയ്ത അദ്ദേഹം 2002 ൽ വിനായക ഹോസ്പിറ്റൽ സ്ഥാപിച്ചു. തലശ്ശേരി പാഠ്യം സ്വദേശിയായ ഡോ. ടി.പി. വി. സുരേന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ 1960 ബാച്ചുകാരനാണ്. പൊരുന്നന്നൂർ, മാനന്തവാടി,ഇരിട്ടി, ഇരിക്കൂർ,കുറ്റ്യാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1982 ൽ ലിയോ ഹോസ്പിറ്റൽ സ്ഥാപിച്ചു. ചടങ്ങിൽ അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി.. നാരായണൻ നായരെയും ഡോ. ഡി മധുസുദനൻ നായരെയും ഡോ. ടി.പി.വി. സുരേന്ദ്രൻ ആദരിച്ചു. ഡോ. ടി.പി.വി. സുരേന്ദ്രനെ ഡോ. എം.ഭാസ്കരൻ ഷാളണിയിച്ച് ആദരിച്ചു. ഡോ.എം ഭാസ്കരനെ യുവ ഡോക്ടർ മാളവിക മിത്ര ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, നിർവാഹക സമിതി അംഗം എ. കെ. ബാബു പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ‎

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പള പരിഷ്കരണം നടപ്പാക്കണം:വയനാട് ജില്ലാ ആസ്ഥാനതേക്ക് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി.
Next post വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ആശാവർക്കർ മരിച്ചു
Close

Thank you for visiting Malayalanad.in