റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം ലഹരി വിരുദ്ധ സംഗമം നടത്തി

ലഹരി വിരുദ്ധ സംഗമം നടത്തി : കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി, ഹനീഫ മേമന, ടി.ടി.സുലൈമാൻ, സി.മമ്മു ഹാജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ധനേഷ് ദാമോദറിന്റെ “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു
Next post Lulu’s End of Season Sale: Bengaluru’s Biggest Shopping Bonanza – Flat 50% Off starts from July 3rd to 6th
Close

Thank you for visiting Malayalanad.in