കടുവ ഭീതി:പഴൂരിൽ രാപകൽ സമരം ആരംഭിച്ചു.നീതി കിട്ടുംവരെ സമരം തുടരുമെന്ന് ഐ സി ബാലകൃഷ്ണൻ എം ൽ എ.

കടുവ ഭീതി:പഴൂരിൽ രാപകൽ സമരം ആരംഭിച്ചു.നീതി കിട്ടുംവരെ സമരം തുടരുമെന്ന് ഐ സി ബാലകൃഷ്ണൻ എം ൽ എ.
ഒരുമാസം ആയി പഴൂർ-ചീരാൽ പ്രദേശത്ത് തുടരുന്ന കടുവ ഭീഷണിയിൽ പ്രതിഷേധിച്ചു പഴൂരിൽ രാപകൽ സമരം ആരംഭിച്ചു. തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ആരംഭിച്ച 24മണിക്കൂർ രാപകൽ സമരം ഐസി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. നരഭോജി യായ കടുവയെ വെടിവെച്ചു കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി കിട്ടുംവരെ ജനങ്ങൾ ഒറ്റകെട്ടായി സമരം തുടരും.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ 9പശുവിനെ കടുവ കൊല്ലുകയും 4എണതിനെ പരികേല്പിക്കുകയും ചെയ്തു. ചീരാൽ പഴൂർ പ്രദേശങ്ങളിലായി ഇന്നലെ രാത്രിയും ഒരു പശുവിനെ കൊല്ലുകയും രണ്ട് എണ്ണത്തിനെ പരികേല്പിക്കുകയും ചെയ്തു.
വന്യമിർഗ്ഗ ശല്ല്യത്തിൽ നിന്നും ശാശ്വത പരിഹരം കാണണമെന്നാണ് സമരസമിതിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്നും ചാൻസലർ പിന്മാറണം: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രമേയം
Next post കാലാവസ്ഥാ വ്യതിയാനവും കാർഷിക പ്രതിസന്ധിയും: ഗ്രീൻ കേരള മൂവ്മെൻ്റിൻ്റെ സെമിനാർ 29-ന്
Close

Thank you for visiting Malayalanad.in