കൽപ്പറ്റ: കേരളീയ സമൂഹത്തെ മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് അനിഷേധ്യമാം വിധം പുണർനിർമ്മാണത്തിന് നേതൃത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്ത് സമാധാന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യൂണിറ്റ്കേന്ദ്രങ്ങൾ, സംഘടനാ ഓഫീസുകൾ, സ്ഥാപനങ്ങൾ , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, മദ്റസകൾ, പള്ളികൾ തുടങ്ങിയവകൾ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തി. സർക്കിൾ കേന്ദ്രങ്ങളിൽ യുദ്ധം പരിഹാരമല്ല എന്ന സന്ദേശത്തിൽ സമാധാന റാലി സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലിയും സമാധാന സംഗമവും നടന്നു. സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മദീനതുന്നസീഹയിൽ നടത്തിയ പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവാറാംഗവുമായ പി.ഹസൻ മുസ്ലിയാർ പതാ ക ഉയർത്തി.ലോക സമാധാനത്തിനായി പ്രാർത്ഥനാ സംഗമങ്ങൾക്ക് സ്ഥാപനങ്ങളിലും യൂണിറ്റുകളിലും സംഘടനയുടെ വിവിധ ഘടകങ്ങളിലെ കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികൾ നേതൃത്വം നൽകി. ഫോട്ടോ: സമസ്ത 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മദീനതുന്നസീഹയിൽ നടത്തിയ പരിപാടിയിൽ സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവാറാംഗവുമായ പി.ഹസൻ മുസ്ലിയാർ പതാക ഉയർത്തുന്നു.
എസ്.ശറഫുദ്ദീൻ 9744499226
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന്...
കൽപ്പറ്റ: മഴയെതുടർന്ന് വയനാട്ടിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു. 21 കുടുംബങളെ മാറ്റി പാർപ്പുപ്പിച്ചു. പുളിഞാലിൽ റോഡിൽ ഗർത്തം. മക്കിയാട് പെരിഞ്ചേരിമലയിൽ വീടുകൾക്ക് സമീപം ശക്തമായ ഉറവയെ തുടർന്ന്...
തൃശൂർ : വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം...
പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ പരേതനായ കൊച്ചു കുളങ്ങര ജോണിൻ്റെ മകൻ ബിജു ജോൺ ( 5 1) നിര്യാതനായി. പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളി ട്രസ്റ്റി ,സി.പി.എം...
കോഴിക്കോട്: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ...