ബെയ്ലി പാലത്തിന് വിള്ളൽ : പാലം അടച്ചു.:പുന്നപ്പുഴയിൽ ഇന്നും കുത്തൊഴുക്ക്.

ബെയ്ലി പാലത്തിന് വിള്ളൽ : പാലം അടച്ചു.
കൽപ്പറ്റ : ചൂരൽമലയിലെ ബെയ്ലി പാലത്തിന് ചുവട്ടിൽ സംരക്ഷണ ഭിത്തിക്ക് വിള്ളൽ.
ബെയ്ലി പാലം അടച്ചു .
ഇന്നലെ മലവെള്ള പാച്ചിലിന് ശേഷമാണ് വിളളലുണ്ടായത്. 36 മണിക്കൂർ കൊണ്ട് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് വൻതുക മുടക്കിയാണ് കല്ല് കൊണ്ട് ഭിത്തിയും അതിന് കമ്പി വലയുമിട്ടത്. ഇതിനാണ് വിള്ളൽ. പാലത്തിലൂടെ പ്രവേശനം നിരോധിച്ചു.
മുണ്ടക്കൈ – പുഞ്ചിരി മട്ടം പ്രദേശത്തേക്കുളള പ്രവേശനമാണ് നിരോധിച്ചത് .
വയനാട്ടിൽ മഴ കനത്തുപെയ്യുകയാണ്. ഇന്നും ചൂരൽ മല പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡബ്യു. ഒ യു പി സ്കൂൾ മുട്ടിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഒളിമ്പിക്സ് ദിനചാരണം നടത്തി.
Next post റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍ ആശുപത്രി .
Close

Thank you for visiting Malayalanad.in