മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങൾ പൂർണ്ണ വളർച്ച പ്രാപിയ്ക്കാത്തതിനാൽ തന്നെ ജനനം മുതൽ കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് (ലെവൽ 3 എൻ ഐ സി യു) മാറ്റുകയും ചെയ്തു. തുടർന്നുള്ള ചികിത്സകൾ ഡോ. അബിൻ എസ്സിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിദഗ്ധരുടെയും ഹെഡ് നഴ്സ് സിസ്റ്റർ ജാസ്മിന്റെ നേതൃത്വത്തിലുള്ള നഴ്സുമാരുടെയും മേൽനോട്ടത്തിലായിരുന്നു. ശ്വാസകോശം വികസിക്കാൻ വേണ്ടിയുള്ള സർഫക്ടന്റ് എന്ന മരുന്ന് കൊടുത്ത് 4 ദിവസം വെന്റിലേറ്ററിലും അതിന് ശേഷം ബബിൾ സിപാപ്(CPAP) എന്ന യന്ത്രം ഉപയോഗിച്ചുകൊണ്ട് ശ്വാസകോശങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുകയും 87 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം കുട്ടി സുഖം പ്രാപിച്ച് വാർഡിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് 1500 ഗ്രാം തൂക്കത്തോടെ വളർച്ചയും വികാസവും ഉറപ്പാക്കികൊണ്ട് കുഞ്ഞിനെ വീട്ടിലേയ്ക്ക് അയയ്കുകയായിരുന്നു. സാധാരണ നിലയിൽ 37 മുതൽ 40 ആഴ്ച്ച വരെയുള്ള ഗർഭാവസ്ഥ (gestational age) യിൽ 2,500 ഗ്രാമാണ് ഒരു നവജാത ശിശുവിന് ഉണ്ടാകേണ്ട ശരാശരി ശരീരഭാരം. ചൂട് നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, ശ്വസന പ്രശ്നങ്ങൾ, പാൽ കുടിയ്ക്കുന്നതിനും വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, പോഷകാഹാരക്കുറവ്, പ്രതിരോധശേഷി കുറവ്, അണുബാധയ്ക്കുള്ള സാധ്യതകൾ, തലച്ചോറിലെ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, കാഴ്ച-കേൾവി പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഇങ്ങനെ മാസം തികയാതെ പ്രസവിയ്ക്കുന്ന കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ലെവൽ 3 എൻഐസിയുവിൽ മാസം തികയാതെ ജനിയ്ക്കുന്ന കുട്ടികൾക്കുള്ള എല്ലാ വിദഗ്ധ ചികിത്സകളും ലഭ്യമാണ്. കൃത്യമായ തുടർ ചികിത്സകളും ശ്രദ്ധയും നൽകുകയാണെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ആരോഗ്യമുള്ള ജീവിതം വീണ്ടെടുക്കാൻ സാധിയ്ക്കും. നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിലെ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 8111 885 061 ൽ വിളിക്കുക.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...