കല്പറ്റ: ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജൂൺ 23ന് രാവിലെ 10 മണിക്ക് വിൻസെൻഷ്യൻ സിസ്റ്റർസ് മദർ ജനറൽ സിസ്റ്റർ ഫിലോയും ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കലും ചേർന്ന് നിർവഹിക്കും.
ലഹരി വിരുദ്ധ ബോധവത്ക്കരണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ആഴത്തിൽ ജനമനസുകളിൽ എത്തിക്കുന്നതിനായി ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ റോബോട്ടിക് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നു.
വിദ്യാർത്ഥികൾക്കായുള്ള ബോധവത്ക്കരണ ക്ലാസുകൾ, “Say No to Drugs” മുദ്രാവാക്യവുമായി റാലികൾ, രക്ഷിതാക്കൾക്കായുള്ള സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പൊതുജന ബോധവത്ക്കരണ പരിപാടികളായുള്ള റാലികളും, ഓപ്പൺ ഫോറം ചർച്ചകളും, ലഹരി ഉപയോഗത്തെ പറ്റിയുള്ള പോസ്റ്റർ പ്രദർശനങ്ങളും നടക്കും. ആരോഗ്യമുള്ള സമൂഹം രൂപപ്പെടുത്താൻ എല്ലാ വിഭാഗക്കാർക്കും പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ നടക്കുമ്പോൾ മാത്രമേ ലഹരി ഉപയോഗം തടയാൻ കഴിയൂവെന്ന സന്ദേശവുമായാണ് ആശുപത്രിയുടെ ഈ സംരംഭം.
ലഹരി വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടക്കുന്ന പരിപാടികൾ ജൂൺ 26 വരെ തുടരും.
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍...
കൽപ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട് സിപിഐ എം പ്രതിഷേധം. കമ്പളക്കാട്–കുതിരക്കുണ്ട് റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ് വാഴവച്ചത്. റോഡുകൾ...
കൽപ്പറ്റ: എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം...
കൽപ്പറ്റ: വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ മീനങ്ങാടിയിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിംഗിലെ യോഗ ഇൻസ്ട്രക്ടർമാരായ...
മാനന്തവാടി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മാനന്തവാടിയില്‍ യോഗ ബോധവല്‍ക്കരണ പരിപാടിയും പരിശീലനവും സംഘടിപ്പിക്കുന്നു. ഇന്ന് ( 21.6.25) രാവിലെ 8.30 ന്...
കാക്കവയല്‍ : ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വിജയോത്സവം നടത്തി. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. വിശേശ്വരന്‍ അധ്യക്ഷത വഹിച്ചു....