വന്യമൃഗശല്യം രൂക്ഷം: ക്ഷീര കർഷക കോൺഗ്രസ് വീണ്ടും പ്രക്ഷോഭത്തിന്

ബത്തേരി:
കേരള ക്ഷീര കർഷക കോൺഗ്രസ്സ് ( INTUC) മലബാർ മേഖലയുടെ നേതൃത്വത്തിൽ ചീരാൽ, അമ്പലവയൽ , നെൻമേനി ഭാഗങ്ങളിലുള്ള വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയ്യും ചെയ്ത പശുക്കളുടെ ഉടമസ്ഥരായ ക്ഷീര കർഷകരെ വീടുകളിൽ പോയി സന്ദർശിക്കുകയുണ്ടായി വളരെ പരിതാപകരമായ സ്ഥിതിവിശേഷമാണ് ഇവിടെങ്ങളിൽ ഉള്ളത് നഷ്ടപരിഹാരം ഇവർക്ക് പ്രഖ്യാപിച്ചിട്ടുള്ളത് മതിയായ രീതിയിലല്ല വളരെ പാവപ്പെട്ട ക്ഷീര കർഷകരുടെ പശുക്കളും കിടാരികളുമാണ് കൂടുതൽ നഷ്ടപ്പെട്ടത് ഇപ്പോൾ വയനാട്ടിലെ മുഖ്യ ഉപജീവനം പശുവളർത്തലാണ് കാലിത്തീറ്റയ്ക്കും മറ്റ് അസംസ്കൃത വസ്തുക്കൾക്കും വില വർദ്ദിപ്പിച്ച സാഹചര്യവും ഇവിടെ ഉണ്ട് 25, മുതൽ 35 ലിറ്റർ പാൽ കിട്ടുന്ന പശുക്കളെ വന്യജീവി കൊന്നുകളയുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുബോൾ കിട്ടുന്ന തുക കൊണ്ട് ഒരു പശുവിനെ മേടിച്ചാൽ അവർക്ക് വളരെ കാലം കഴിഞ്ഞാണ് വീണ്ടും ആധായം കിട്ടി തുടങ്ങുന്നത് ആ കാലയളവിൽ ഇവരുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതാണ് പശു കൃഷിയല്ലാതെ ജീവിതം കൂട്ടിമുട്ടിയ്ക്കാൻ വേറൊരു സാഹചര്യം ഇല്ല എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു ചെറിയ സാമ്പത്തിക സഹായങ്ങൾ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ചെയ്യുന്നുണ്ട് സർക്കാരും ചെയ്യുമായിരിയ്ക്കും ഫലത്തിൽ നഷ്ടപരിഹാരത്തുക 2 ലക്ഷമായി വർധിപ്പിച്ച് ക്ഷീരമേഖലയിലെ പാവപ്പെട്ട ക്ഷീര കർഷകർക്ക് അതിജീവനത്തിന് ഉപയുക്തമായ ഒരു തുക നഷ്ടപരിഹാരമായി കൊടുക്കണമെന്നാണ് ക്ഷീര കർഷക കോൺഗ്രസ്സ് ആവശ്യപ്പെടുന്നത് ഏറ്റവും പ്രധാനമായത് ഇതിൽ വളരെ ഗുരുതരമായ പരിക്കേറ്റ പശുക്കളെ ചികിത്സിക്കുക എന്നതാണ് മരണപ്പെട്ട് പോയാൽ നഷ്ടപരിഹാരം കിട്ടുമായിരുന്നു പക്ഷേ ആക്രമണം മൂലം പരുക്കേറ്റതിനെ തുടർന്ന് തുടർ ചികിത്സ കൊടുക്കണമെങ്കിൽ ഭാരിച്ച ചിലവാണ് കർഷകൻ മുടക്കേണ്ടത് കഷ്ടതയിൽ ജീവിയ്ക്കുണ പല ഉടമസ്ഥർക്കും ആവശ്യമായ സാബത്തീകം മുടക്കാൻ ഇല്ല സർക്കാർ ഇവരുടെ കാര്യത്തിലാണ് സത്വര ഇടപ്പെടലുകൾ നടത്തേണ്ടത് എത്രയും വേഗം നഷ്ടപരിഹാരം നൽക്കേണ്ടതും ഈ പ്രശ്നങ്ങൾ പരിഹരിയ്ക്കേണ്ടതും യുദ്ധകാലാടിസ്ഥാനമാക്കിയാണ് ഇത്ര രൂക്ഷ പ്രശ്നങ്ങൾ അഭീമുഖികരിയ്ക്കുന്ന സമയത്താണ് അവിടെ ഭ്രാന്തൻ നായയുടെ കടിയേറ്റ് അഞ്ചാറു പശുക്കൾക്ക് ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം വന്നത് ഇവർക്കും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കേണം കൃത്യമായ ഒരു പരിപാലന ചെലവും നഷ്ടപരിഹാരവും ഫലപ്രദമായി അവരുടെ കയ്യിൽ ഉടൻ കിട്ടുവാനുള്ള സംവിധാനത്തെ പറ്റി സർക്കാർ ആലോചിക്കണം ഇതുവരേയും ക്ഷീരകർഷകർക്ക് അനുഭാവപരമായ ഒരു നടപടി നാളിതു വരെ കൈ കൊണ്ടിട്ടില്ല എന്ന് ക്ഷീര കർഷക കോൺഗ്രസ്സ് ആരോപിച്ചു. അതുകൊണ്ട് തന്നെ ക്ഷീരകർഷക കോൺഗ്രസ് സമര മുഖത്തേയ്ക്ക് വരേണ്ട ഗതികേട് ആണ് സംജാതമായിട്ടുള്ളത്. അടുത്ത ദിവസം തന്നെ സമര പ്രഖ്യാപനം നടത്തുന്നതായിരിയ്ക്കും എന്ന് മേഖലാ പ്രസിഡണ്ട് എം ഒ ദേവസ്യ സംസ്ഥാന സെക്രട്ടറി ജോയി പ്രസാദ് പുളിക്കൽ മേഖലാ ജനറൽ സെക്രട്ടറി ഷാന്റി ചേനപ്പാടി മേഖല ഭാരവാഹികളായ ബേബി തുരുത്തിയിൽ ഇ.വി. സജി വയനാട് ജില്ലാ സെക്രട്ടറി എ.എക്സ് ജോസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് , പി കെ വാസുദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ സ്ഥലങ്ങളിലെ ക്ഷീര കർഷകരുടെ വീടുകൾ സന്ദർശിച്ചതും അവരെ ആശ്വസിപ്പിച്ചതും മാത്രമല്ല സന്ദർശക സംഘം ഫോറസറ്റ് ഉദ്ദേഗസ്ഥരുമായിട്ടും ആർ.ആർ.ടി.അംഗങ്ങളുമായിട്ടും കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോത്ര താളത്തിൽ മ്യൂസിക് ബാൻഡ് പിറന്നു: നീലാംബരി ലോകോത്തര സംഗീത സംഘവുമായി അലക്സ് പോൾ.
Next post കടുവ ശല്യം: നാളെ മുതൽ രാപ്പകൽ സമരം
Close

Thank you for visiting Malayalanad.in