മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിലെഒ മ്പതാമത് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ആലക്കോട് : മൈസൂർ സെന്റ്. ഫിലോമിനാസ് കോളേജിലെ 1975-85 ബാച്ചിലെ കേരളത്തിലെ വിദ്യാർത്ഥികൾ ഒത്തുകൂടുന്ന ഒമ്പതാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം ആലക്കോട് വെച്ച് നടത്തി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലം ഒഴിച്ച് എല്ലാവർഷവും തുടർച്ചയായി ഒത്തുചേരൽ നടത്താറുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുമായി 32 അംഗങ്ങൾ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നത് യോഗത്തിന് മാറ്റുകൂട്ടി. പരസ്പരം പരിചയപ്പെടലും ഓർമ്മ പുതുക്കലിനും ശേഷം ഭക്ഷണത്തോടെ യോഗം പിരിഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് പുൽപ്പള്ളി സ്വദേശി തട്ടാംപറമ്പിൽ ജോർജ് അധ്യക്ഷനായിരുന്നു. ചെറുപുഴ സ്വദേശി ജോസ് അഗസ്റ്റിൽ (സെക്രട്ടറി) റിപ്പോർട്ട് വായിച്ചു. ചെറുപുഴ സ്വദേശി ജോളി കണ്ടാമനത്തിൽ (ട്രഷറർ) കണക്കു വായിച്ചു പാസാക്കി. ജോൺ സക്കറിയ, സണ്ണി ജോർജ്, ജോസ് കെ സി, ചാക്കോച്ചൻ പിജെ, ഡാമിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷം പുൽപ്പള്ളിയിൽ വച്ചായിരുന്നു യോഗം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ല ജനമൈത്രി പോലീസ്  വയോജന പീഡന വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Next post മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പിന് പുറത്തുള്ളവർക്ക്  15 ലക്ഷം വീതം അനുവദിച്ച് ഉത്തരവായി.
Close

Thank you for visiting Malayalanad.in