കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാണ് സർക്കാർ ഉത്തരവായത്.
പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്.
ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്. പുനരധിവാസത്തിനുള്ള ഫെയ്സ് 1, ഫെയ്സ് 2 എ , ഫെയ്സ് രണ്ട് ബി , എന്നീ ലിസ്റ്റുകളിൽ പ്പെട്ടവർക്ക് ടൗൺഷിപ്പിൽ താമസിക്കാൻ താൽപ്പര്യമില്ലങ്കിൽ 15 ലക്ഷം രൂപ മതിയെന്ന രീതിയിലായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്.
സർക്കാർ മുന്നോട്ട് വെച്ച 15 ലക്ഷം രൂപ എന്ന വാഗ്ദാനം പാലിക്കുന്നതിൻ്റെ ഭാഗമായി എല്ലാവർക്കും ഉടൻ പണം നൽകും.
ഇതു സംബന്ധിച്ച് 2025 ജനുവരി 15-ന് വയനാട് ജില്ലാ കലക്ടർ നൽകിയ കത്തിൻ്റ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...