കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്.
ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA) 2 വലിയ രക്തകുഴലുകളിൽ ഉള്ള ദ്വാരം അടക്കൽ,
കണിയാമ്പറയിൽ നിന്നുള്ള ഒരു വയസുള്ള കുഞ്ഞിന്റെ (VSD) ഹ്യദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട് അറകൾക്കിടയിലുള്ള ദ്വാരം അടക്കൽ എന്നിയവയാണ് വ്യജയകരമായി വായനാട്ടിൽ പൂർത്തീകരിച്ചത്.
3.50 ലക്ഷം മുതൽ 4 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് വെറും അമ്പതിനായിരം (50000) രൂപ മാത്രമേ രക്ഷിതാക്കളിൽ നിന്നും ഈടാക്കിട്ടുള്ളൂ.
പീഡിയാട്രിക് ഇന്റെർവെൻഷനൽ കാർഡിയയോളോജിസ്റ് ഡോ. മുഹമ്മദ് കമറൺ ,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ .ബൈജുസ് , ഡോ .ജ്യോതിഷ് വിജയ്, അനസ്തറ്റിസ്റ്റായ ഡോ .ശ്രീഹർഷാ എന്നിവർ ആണ് നടപടികൾക്ക് നേതൃത്വം നല്‍കിയതെന്ന് ‘ലിയോ ഹോസ്പിറ്റൽ ലിയോ മെട്രോ കാർഡിയാക് സെന്റർ ഹെഡ് അഡ്മിനിസ്ട്രേഷൻ ടി പി വി രവീന്ദ്രൻ പറഞ്ഞു. .
സാധാരണ ഹൃദയത്തിൻ്റെ വലത്തെ മേലെ അറയിൽ നിന്ന് (ഏട്രിയം) ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പൾമനറി ആർട്ടറിയും ഇടത്തെ കീഴേ അറയിൽ നിന്ന് (വെൻട്രിക്കിൾ ) പുറപ്പെടുന്ന അയോർട്ട യുമായി ബന്ധിപ്പിക്കുന്ന പി ഡി എ ( പേറ്റൻട് ഡക്ടസ്സ് ആർട്ടീരിയോസസ്സ് ) ജനിക്കുമ്പോൾ തന്നെ അടഞ്ഞുപോകാറുണ്ട് – വളരെ അപൂർവം കുട്ടികൾക്ക് ഇത് അടഞ്ഞുപോകാറില്ല . പണ്ടൊക്കെ നെഞ്ചു കീറിയുള്ള ഓപ്പറേഷനായിരുന്നു ചെയ്യാറുള്ളത്. പുതിയ സാങ്കേതിക വിദ്യ പ്രകാരം ജനറൽ അനസ്തീഷ്യയിൽ തുടയിൽ ചെറിയ ഒരു ഇൻസിഷ്യനിൽ കൂടി കത്തീറ്റർ ഇൻസർട്ട് ചെയ്ത് ദ്വാരം അടക്കുന്ന രീതിയാണ് ലിയോ മെട്രൊ കാത്ത് ലാബിൽ ഡോക്ടർ കംറാൻ ചെയ്തത് . വയനാട്ടിൽ ആദ്യമായാണ് ഇത് ചെയ്തതെന്നത് പ്രത്യേകതയാണ്.
രണ്ട് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചുവരുന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...