ടയർ കടയിൽ വടിവാൾ സൂക്ഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങി.

മാനന്തവാടി എരുമത്തെരുവിൽ എസ് & എസ് ടയർ വർക്സ് കടയുടെ ഉടമയും പോപുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടൻകുന്ന് മിയ മൻസിൽ സലീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ കടയിൽ നിന്നും നാല് വടിവാളുകൾ പിടിച്ചെടുത്തതിനെ തുടർന്ന് സലീമിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു.അന്ന് മുതൽ ഒളിവിലായിരുന്ന സലീം ഇന്ന് മാനന്തവാടി സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കീഴടങ്ങുകയായിരുന്നു.പ്രതിയുടെ അറസ്റ്റിന് ശേഷം ടയർ കടയിലും, വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി സി ഐ അബ്ദുൾ കരീം, എസ് ഐ സനൽ, ജൂനിയർ എസ് ഐ സാബു, എ എസ് ഐമാരായ മെർവിൻ ഡിക്രൂസ്, സജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ഥിരം കുറ്റവാളിക്കെതിരെ പോലീസ്’ കാപ്പ ചുമത്തി ജയിലിലടച്ചു
Next post ഗോത്ര താളത്തിൽ മ്യൂസിക് ബാൻഡ് പിറന്നു: നീലാംബരി ലോകോത്തര സംഗീത സംഘവുമായി അലക്സ് പോൾ.
Close

Thank you for visiting Malayalanad.in