ബലി പെരുന്നാൾ  സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം.

മാനന്തവാടി: ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സാഹോദര്യവും പെരുന്നാളിൻ്റെ സന്ദേശമാണെന്നും നാടിൻ്റെ നിലനിൽപ് സമൂഹത്തിൻ്റെ ഐക്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പെരുന്നാളുകളും ആഘോഷങ്ങളും വിശ്വാസി സമൂഹത്തിന് ചേർത്തു നിർത്തലിൻ്റെയും കരുതലിൻ്റെയും സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫള് ലുൽ ആബിദ് ചടങ്ങിൽ ആമുഖഭാഷണം നടത്തി. കഴിഞ്ഞ 11 വർഷമായി എസ് വൈ എസ് സാന്ത്വനത്തിൻ്റെ കീഴിൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. പരിപാടിയിൽ മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറിമാരായ അലി സഖാഫി, അശ്കറലി, എസ് വൈ എസ് ജില്ലാ നേതാക്കളായ മുഹ്യുദ്ധീൻ മിസ്ബാഹി, മുഹ്യുദ്ധീൻ സഅദി, സോൺ നേതാക്കളായ ജാഷിർ സുൽതാനി, ഹാരിസ് കെ, ഇഖ്ബാൽ, ജലീൽ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു
Next post വയനാട് ആത്മ പ്രൊജക്ട്  ഓഫീസർക്ക് എഫ്.പി.ഒ. പ്രതിനിധികൾ യാത്രയപ്പ് നൽകി.
Close

Thank you for visiting Malayalanad.in