കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ് ബ്രഹ്മഗിരി ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് യാത്രയപ്പ് സംഘടിപ്പിച്ചത്. ആത്മ പ്രൊജക്ട് ഡയറക്ടർ എന്ന നിലയിൽ വയനാട് ജില്ലയിലെ കർഷകർക്കും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ചെയ്ത സ്തുത്യര്‍ഹമായ സേവനത്തെ യോഗം അനുസ്മരിച്ചു. ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദ്ദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും വേണ്ട സമയത്തു നൽകുകയും ഹൃദ്യമായ പെരുമാറ്റത്തിലൂടെ കർഷകരുടെ ഇടയിൽ ഏറെ വിലമതിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ജ്യോതി എന്ന് കമ്പനി പ്രതിനിധികൾ വിലയിരുത്തുകയുണ്ടായി. ആവശ്യമായ സമയത്ത് കൃത്യമായ ഇടപെടലുകളിലൂടെ തൻ്റെ ഡിപ്പാർട്ടുമെന്റിൻ്റെ പരിധിയിൽ വരുന്ന കർഷകർക്കും കർഷക കൂട്ടായ്മകൾക്കും എപ്പോഴും സേവനവും സഹായവും നൽകുന്ന വ്യക്തിയായിരുന്നു ജ്യോതി എന്ന് യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ച എല്ലാ പ്രതിനിധികളും എടുത്തു പറയുകയുണ്ടായി. ഫാർമർ പ്രൊഡ്യൂസർ കബനികളുടെ ചെയർമാന്മാർ, ഡയറക്ടർ മാർ എന്നിവർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...