.
കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു . ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു ബി മീറ്റ് കൂടാതെ ഇത്തവണ വ്യത്യസ്തമായ പരിപാടികൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ടൂറിസം സംരഭകരുടെയും (സെല്ലേഴ്സ് ) ടൂർ ഓപ്പറേറ്റർമാരുടെയും ( ബയേഴ്സ് ) രജിസ്ട്രേഷൻ നടന്നു വരികയാണ്.
പരിപാടിയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ യോഗം കൽപ്പറ്റയിൽ നടന്നു. ടൂറിസം മേഖലയിലെ സംരംഭകരുടെ കൂട്ടായ്മയായ വയനാട് ടൂറിസം ഓർഗനൈസേഷൻ ഡബ്ലിയു ടി ഓയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്പളാഷ് മഴ മഹോത്സവം നടത്തി വരുന്നത്. വയനാട് ഡി റ്റി.പി സി ,.ടൂറിസം വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ തുടങ്ങിയവയെല്ലാം പരിപാടിയിൽ പങ്കാളികളാകുന്നുണ്ട്. ഇത്തവണ വിപുലമായ പരിപാടികളോടെ ജൂലായ് 11, 12 ,13 തീയതികളിൽ ആണ് ബി ടൂ ബി മീറ്റ് നടക്കുന്നത് . സ്പ്ലാഷ് പതിനൊന്നാം എഡിഷന്റെ ഭാഗമായി ഇത്തവണ സ്പോർട്സ് കൗൺസിലുമായി ചേർന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്,വയനാട് ടൂറിസം അസോസിയേഷൻ, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, കേരള ഹാറ്റ്സ്, ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട),വയനാട് ടൂറിസം അസോസിയേഷൻ (ഡബ്ല്യു.ടി.എ) , വയനാട് ടൂറിസം ഓർഗനൈസേഷൻ( ഡബ്ല്യൂ ടി.ഒ.), ഗൈഡ്സ് അസോസിയേഷൻ വയനാട്, നോർത്തു വയനാട് ടൂറിസം ഓർഗനൈസേഷൻ ,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്)തുടങ്ങിയ സംഘടനകളുടെ യോഗം കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഓഡിറ്റോറിയത്തിൽ ചേർന്നു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് എം .ജെ . സുനിൽകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
മാനന്തവാടി: ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത്...
കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി വയനാട് സ്വദേശിനി നയൻതാര . മാനന്തവാടി.: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.. ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര...
കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റിയുടെയും വയനാട് യുവസമിതിയുടെയും കാലിക്കറ്റ് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം ക്യാമ്പസ് ശാസ്ത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം...
കൽപ്പറ്റ: വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ...
പെരുന്നാള്‍ ദിനത്തിലും സി.എച്ച്. സെന്റര്‍ ഡയാലിസിസ് രോഗികളുടെ കൂടെ കല്‍പ്പറ്റ: ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നതിന്റ ഭാഗമായി പെരുന്നാളിന് ബലിമൃഗങ്ങളുടെ എല്ലും തോലും ശേഖരിച്ച് ഫണ്ട്...