ലഹരി വിരുദ്ധ ക്യാമ്പിയിൻ;യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു

.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വയനാട് യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി സംസ്ഥാന യുവജനജന ക്ഷേമ ബോര്‍ഡ് അംഗം വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന യുവജനജന ക്ഷേമ ബോര്‍ഡ അംഗം പി.എം. ഷബീര്‍ അലി അധ്യക്ഷനായി. കൂട്ടയോട്ടം കൽപ്പറ്റ എ.എസ്.പി തപോഷ് ബസുമതരി ഫ്‌ലാഗ് ഓഫ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അബുബക്കര്‍ സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സ്റ്റേഷൻ മുതൽ കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരം വരെ നടന്ന കൂട്ടയോട്ടത്തിൽ നൂറോളം പേർ അണിചേർന്നു. സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥികൾ, അവളിടം ക്ലബ്ബ് വളണ്ടിയർമാർ, ജില്ലാ യുവജന കേന്ദ്രം വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ വനിത കോര്‍ഡിനേറ്റർ അനിഷ സുരേന്ദ്രന്‍, ഫുട്‌ബോള്‍ താരം ഒ.ബി അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അവകാശം അതിവേഗം; ബ്ലോക്ക്തല ക്യാമ്പ് സംഘടിപ്പിച്ചു
Next post ഒന്നരക്കോടി കവർന്ന ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുള്ളതായി സംശയം
Close

Thank you for visiting Malayalanad.in