അയ്യായിരം ഓർക്കിഡ് ചെടികൾ : 256 ഇനം വന്യ ഓർക്കിഡുകൾ’: രാജ്യാന്തര ശ്രദ്ധയിൽ സാബുവിന്റെ ഗവേഷണങ്ങൾ.

സി.വി. ഷിബു .

രാജ്യത്ത് വനമേഖലകളിൽ വംശനാശ ഭീഷണിയുള്ള വന്യ ഇനം ഓർക്കിഡുകളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തിരിക്കുകയാണ് വയനാട്ടിലെ സാബു എന്ന ചെറുപ്പക്കാരൻ. ആവാസ വ്യവസ്ഥക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിൽ നിലവിലുളള 300 വന്യ ഓർക്കിഡുകളിൽ 256 എണ്ണവും സാബു കണ്ടെത്തികഴിഞ്ഞു. മാത്രമല്ല അവയെ സംരക്ഷിക്കാനും തുടങ്ങിയിരി ക്കുന്നു.

ലോകത്ത് അതീവ പ്രാധാന്യമുള്ളജൈവ വൈവിധ്യ മേഖലയാണ് പശ്ചിമഘട്ടം. അത്യപൂർവ്വമായ ജീവികളും ചെടികളുമെല്ലാമുള്ള പശ്ചിമഘട്ടത്തിൽ ഉണ്ടായിരുന്ന പല ഓർക്കിഡ് ഇനങ്ങളും ഇന്ന് കാണാനില്ല . ഇനിയുളളവയുടെ സംരക്ഷണം കാലം ആവശ്യപ്പെടുന്ന ഒന്നാണന്ന് തിരിച്ചറിഞാണ് വയനാട് അമ്പലവയൽ കളത്തു വയൽ വയലരുകിൽ സാബു ഒരു വെല്ലുവിളിയായി അതേറ്റെടുത്തത്.

വയലരുകിൽ ഉണ്ണൂണ്ണിയുടെയും മറിയക്കുട്ടിയുടെയും മൂത്ത മകനായ സാബുവും ഭാര്യ ജിൻസിയും ചേർന്നാണ് വയനാട് ജില്ലയിലെ അമ്പലവയലിൽ ഓർക്കിഡ് ഗാർഡൻ നടത്തുന്നത്. 2017 ലാണ് സാബു ഓർക്കിഡ് കൃഷി തുടങ്ങിയത്. കാറ്റ് ലിയ , തുല്മിന, ഫെൽനോപ്സിസ്, ഡെൻ ഡ്രോവിയം തുടങ്ങിയ ഇനങ്ങളിലാണ് തുടക്കം.
ഓർക്കിഡ് കൃഷി ചെയ്യാൻ തുടങ്ങുന്നവർക്ക് ഡെൻഡ്രോവിയം ആണ് നല്ലതെന്ന് സാബു പറയുന്നു. 150 ലധികം നിറങ്ങളിലുള്ള ഓർക്കിഡുകൾ സാബുവിൻ്റെ കൈവശമുണ്ട്. കേട് കുറവാണന്നതും പരിചരണം കുറച്ച് മതിയെന്നതുമാണ് ഡെൻഡ്രോവിയത്തിൻ്റെ പ്രത്യേകത. ചെടികൾ മൂന്ന് മാസം കൊണ്ട് പുഷ്പിക്കും പൂക്കൾ മൂന്ന് മാസം വരെ നിലനിൽക്കും. ഓർക്കിഡ് കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് പരീക്ഷിക്കാൻ ഏറ്റവും നല്ലത് ഡെൻഡ്രോവിയം ഇനമാണന്ന് സാബു സാക്ഷ്യപ്പെടുത്തുന്നു.

15 വർഷം മുമ്പ് 10 ചെടികളിൽ തുടങ്ങിയ സാബുവിന്റെ പുരയിടത്തിൽ ഇപ്പോൾ അയ്യായിരത്തിലധികം ചെടികൾ ഉണ്ട്. പശ്ചിമഘട്ടത്തിലെ 256 ഇനം വന്യ ഓർക്കിഡുകൾ ശേഖരിച്ച് അവ പ്രത്യേക ശ്രദ്ധ നൽകിയാണ് സംരഷിക്കുന്നത്. വന്യ ഓർക്കിഡുകളെ കുറിച്ച് പഠനം നടത്തുന്ന സാബുവിന്റെ കണ്ടെത്തലുകൾ ഇതിനോടകം 36 അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഓർക്കിഡ്‌ സൊസൈറ്റിയുടെതടക്കം നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പുരയിടത്തിൽ സംരക്ഷിക്കുന്ന വന്യ ഓർക്കിഡുകൾ ചീങ്ങേരി മല പോലുള്ള പരിസ്ഥിതി പ്രാധാന്യമുളള ഇടങ്ങളിൽ വച്ചുപിടിപ്പിച്ച് പരിപാലിച്ചു പോരുന്നുമുണ്ട്. ഇങ്ങനെ 600 ലധികം ഓർക്കിഡ്‌ ചെടികൾ പലയിടത്തായി നട്ട്‌ നിരീക്ഷിച്ചു വരുന്നുണ്ട്.
വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശു പത്രിയിൽ ജീവനക്കാരനായ സാബു ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് വന്യ ഓർക്കിഡുകളുടെ സംരക്ഷണചുമതല നിർവ്വഹിക്കുന്നത് . 2025 ലെ ലോക പരിസ്ഥിതി ദിനത്തേ ത്തോടനുബന്ധിച്ച് International Journal of Environmental and Agriculture Research എന്ന ജേ ജേണലിൽ , പ്ലാസ്റ്റിക് മലിനീകരണത്തെയും പശ്ചിമഘട്ടത്തിലെ വന്യ ഓർക്കിഡ് ആവാസവ്യവസ്ഥയിൽ അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള സാബുവിന്റെ 5 വർഷത്തെ ഗവേഷണ പഠനം പ്രസിദ്ധീകരിച്ചു. പ്രബന്ധത്തിന്റെ പേര്: “വയനാടിന്റെ പശ്ചിമഘട്ടത്തിലെ ഓർക്കിഡ്-മൈക്കോറൈസൽ ഇടപെടലുകളിലും ആവാസവ്യവസ്ഥയുടെ സമഗ്രതയിലും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സ്വാധീനം”. വയനാട് ജില്ലയിലെ ഓർക്കിഡ് ആവാസവ്യവസ്ഥകളിൽ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനം
ICAR-NRC Orchids സംഘടിപ്പിച്ച ഗവേഷണ ഫോട്ടോഗ്രാഫി പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. . സിക്കിമിലുള്ള നാഷണൽ റിസർച്ച് സെൻറർ ഫോർ ഓർക്കിഡ്‌സിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സാബുവിന്റെ അവതരണം വെസ്റ്റേൺ ഘാട്ടുകളിൽ നിന്നും അപൂർവവും ഭീഷണിയിലുമുള്ള ഓർക്കിഡ് ഇനങ്ങളെ ആസ്പദമാക്കി നടത്തിയതായിരുന്നു. ഈ ജീവിവൈവിധ്യ സംരക്ഷണ ശ്രമങ്ങളുടെ ആവശ്യകതയെ മുൻനിർത്തിയാണ് പ്രബന്ധം പ്രാധാന്യത്തോടെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുൾപൊട്ടൽ തടയാൻ ആൽമരം നടാം  :  വൃക്ഷങ്ങൾ നടന്നവരുടെ സംഗമം നടത്തി.
Next post പരിസ്ഥിദിനത്തില്‍ ഫലവൃക്ഷത്തൈ നട്ട് ഹെവന്‍സിലെ കുരുന്നുകള്‍
Close

Thank you for visiting Malayalanad.in