വൻതോതിൽ എം.ഡി.എം.എയും കഞ്ചാവുമായി വയനാട്ടിൽ കോഴിക്കോട് സ്വദേശി പിടിയിൽ 

തൊണ്ടർനാട് : കൊമേഴ്ഷ്യൽ ക്വാന്റിറ്റി എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കുറ്റ്യാടി, പാലേരി, കോലായിപ്പൊയിൽ വീട്ടിൽ അഞ്ചൽ റോഷൻ (32)നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 31.05.2025 ശനിയാഴ്ച ഉച്ചയോടെ കുറ്റ്യാടി ഭാഗത്തു നിന്നും കെ എൽ 56 എൽ 6271 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചു വരികയായിരുന്ന ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ഇയാളുടെ ഷോൾഡർ ബാഗിൽ നിന്നും 13. 86 ഗ്രാം എം ഡി എം എ യും 1.1 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ എസ് അഷ്‌റഫിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ. പി അബ്ദുൾ അസീസ്, ഇ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഇ. എ യൂനസ്, സി.പി.ഓ മാരായ പി.ആർ സുധീഷ്, വിമൽജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടിച്ച് ഇറച്ചി വിൽപ്പന : മൂന്ന് പേർ അറസ്റ്റിൽ
Next post ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്
Close

Thank you for visiting Malayalanad.in