പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു: ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു

. കൽപ്പറ്റ: കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ: മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
Next post വാഹനാപകടം :ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Close

Thank you for visiting Malayalanad.in