കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും; ഏകദിന സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കയർ കോഴിക്കോട് പ്രൊജക്ട് ഓഫീസും സംയുക്തമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം, കയർ ഭൂവസ്ത്ര വിതാനം സാങ്കേതികവശങ്ങൾ എന്നീ വിഷയങ്ങളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പ്രീതി മേനോൻ, ഫോമാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ കൺസൾട്ടന്റ് ആർ അശ്വൻ എന്നിവർ ക്ലാസ്സ് എടുത്തു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ രേണുക, നസീമ മങ്ങാടൻ, വി.ജി ഷിബു, അനസ് റോസ്ന സ്റ്റെഫി, ഓമന രമേശ്, കെ. റഫീക്, കോഴിക്കോട് കയർ പ്രൊജക്ട് ഓഫീസർ പി.ശശികുമാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബി.പി ഒ ജോർജ് ജോസ്ഫ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് തലപ്പുഴ ഗവൺമെൻറ് എൻജിനീയറിങ് കോളജിന് ബസ് അനുവദിച്ച് രാഹുൽഗാന്ധി എം പി
Next post ലഹരി വിരുദ്ധ ക്യാമ്പിയിൻ;യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in