വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബോൾ ക്ലബും പങ്കാളികളായി. ഈ മാസം ആദ്യ വാരത്തിൽ വയനാട് ജില്ലാ പോലീസ് ലഹരിക്കെതിരെ സംഘടിപ്പിച്ച ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലില്‍ റണ്ണേഴ്സ് അപ്പ് ആയിരുന്നു 666 വൈത്തിരി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പൊലീസിനൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചുണ്ടേല്‍, വെള്ളംകൊല്ലിയില്‍ വെച്ച് സായൂജ് പിടിയിലാകുന്നത്. മുൻപും എൻ.ഡി.പി.എസ് കേസിൽ പിടിയിലായിട്ടുള്ള സായൂജിന്റെ പക്കൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി പരിശോധന നടത്തിയത്. പോലീസും ക്ലബ്ബ് അംഗങ്ങളും പല വഴികളായി പിരിഞ്ഞ് അന്വേഷണം നടത്തി. ഒടുവിൽ 23.05.2025 തീയതി പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. 4.80 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. 2023 നവംബറിൽ താമരശ്ശേരി പോലീസ് രെജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയാണ് സായൂജ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സി.ആര്. അനില്‍കുമാര്‍, എസ്.ഐ എം. സൗജല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അബ്ദുള്ള മുബാറക്, സി.പി.ഒ അനൂപ് വേലായുധന്, എം. സന്തോഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...