വയനാട്ടിൽ 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ്.

മീനങ്ങാടി: പോലീസ് സേനയിലെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെയും കേരളാ പോലീസ് അസോസിയേഷൻ്റെയും വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി നോർത്ത് സോൺ പോലീസ് ഇൻസ്പെക്ടർ ജനറൽ രാജ്പാൽ മീണ ഐ.പി.എസ് ഉദ്ഘാടനം ചെയ്ത് എല്ലാവർക്കും ഉപഹാര സമർപ്പണം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യാതിഥിയായി. കെ.പി.ഒ.എ ജില്ല പ്രസിഡണ്ട് എം.എ സന്തോഷ് അധ്യക്ഷത വഹിച്ചു. വയനാട് അഡീഷണൽ എസ്.പി. ടി.എൻ. സജീവ്, സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ. സുരേഷ് കുമാർ, എസ്.എം.എസ് ഡി.വൈ.എസ്.പി ഹിദായത്തുള്ള മാമ്പ്ര, കൽപ്പറ്റ എസ്.ഐ. അബ്ദുറഹിമാൻ. ബി.വി, മാനന്തവാടി ട്രാഫിക് എസ്.ഐമാരായ സുരേഷ് ബാബു സി.എ, അണ്ണൻ കെ, കൽപ്പറ്റ എസ്.ഐ ബാബു രാജൻ വി, എസ്.എസ്.ബി എസ്.ഐ രവീന്ദ്രൻ പി.എസ്, ഡി.സി.ആർ.ബി എസ്.ഐ സി.കെ. ശ്രീധരൻ, എസ്.ബി എസ്.ഐമാരായ പി.വി. മുരളി, രമേഷ് ബാബു എൻ.ജി, മീനങ്ങാടി എസ്.ഐ അഷ്റഫ് എച്ച്, കൽപ്പറ്റ എ.എസ്.ഐ അബ്ദുൾ ഗഫൂർ പി.കെ, ബത്തേരി എ.എസ്.ഐ ഭാഗ്യവതി പി.വി എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി. സി. സുന്ദരൻ, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി. സുനിൽ, മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരൻ, ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫ്, കൽപ്പറ്റ ഡി.വൈ.എസ്.പി പി. എൽ. ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. അബ്ദുൾ കരീം, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി.സി. സജീവ് , ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻറ് കെ.എം ശശിധരൻ, കെ പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്  പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച
Close

Thank you for visiting Malayalanad.in