ഒമാക് മലപ്പുറം നാലാം വാർഷികം ആഘോഷിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം മഞ്ചേരി മുൻസിപ്പൽ വൈസ് ചെയർമാൻ വി.പി. ഫിറോസ് നിർവഹിച്ചു. ഒമാക് മലപ്പുറം വൈസ് പ്രസിഡൻ്റ് ഷാജൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കോഡിനേഷൻ ഭാരവാഹികളായ ഹബീബി, റഫീഖ് നരിക്കുനി, പ്രസിഡൻ്റ് റോജി ഇളവനാംകുഴി, സെക്രട്ടറി മിർഷ, ട്രഷറർ മഹ്മുദിയ, ഖാലിദ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹ്മൂദിയ പ്രസിഡൻ്റായും, സുനിൽ ബാബു കിഴിശ്ശേരി സെക്രട്ടറിയായും, റിയാസ്, ഫക്രുദീൻ എന്നിവർ വൈസ് പ്രസിഡൻ്റുമാരായും, അബ്ദുൽ ജലീൽ, അബ്ദു റഹ്‌മാൻ എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും നാസർ രക്ഷാധികാരിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷഫീക്, മുസ്താക്, മുസ്തഫ, ലുക്മാൻ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.
സംഘടനയുടെ വിപുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും യോഗത്തിൽ ചർച്ചകളിലൂടെ തീരുമാനമെടുത്തു. ഓൺലൈൻ മാധ്യമരംഗത്തെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ
Next post എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു
Close

Thank you for visiting Malayalanad.in