മാനന്തവാടി: മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ് മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ജനമുന്നേറ്റ സദസ്സും സന്ദേശ പ്രയാണവും നടത്തി,, മാനന്തവാടിയിൽ കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ച് വരുന്ന വയനാട് മെഡിക്കൽ കോളെജ് ആശുപത്രിക്കെതി ചിലർ നടത്തിവരുന്ന കുപ്രചരണങ്ങൾക്കെതിരെയാണ് സന്ദേശ പ്രയാണം നടത്തിയത്, മെഡിക്കൽ കോളെജിൽ ആദ്യ ബാച്ച് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുക, കാത്ത് ലാബ് ൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, വിദഗ്ദ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് കൊണ്ടാണ് ജനമുന്നേറ്റ സദസ്സ് സംഘടിപ്പിച്ചതു്,, മാനന്തവാടിയുടെ ആദ്യകാല പഞ്ചായത്ത് പ്രസിഡൻ്റ് എം ജെ വർക്കി ഉൽഘാടനം ചെയ്തു, കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, ബാബു ഫിലിപ്പ്, ഷാജി തോമസ്, ബ്രാൻ അലി, ടി. സുധാകരൻ, പി.വി മഹേഷ് എന്നിവർ പ്രസംഗിച്ചു, മാനന്തവാടിയുടെ പൊതു വികസന പ്രക്രിയയിൽ പദ്ധതികൾ വരുമ്പോൾ കണ്ണടച്ച് എതിർക്കുന്ന ചില കേന്ദ്രങ്ങളുടെ നടപടികളിൽ സദസ്സ് പ്രതിഷേധിച്ചു. സന്ദേശ പ്രയാണത്തിന് എൻ പി ഷിബി, എൻ.വി അനിൽകുമാർ, കെ.സി അൻവർ, മുസ്തഫ കോമത്ത്, പി.ആർ മഹേഷ്, ജോസ്, റോബി ചാക്കൊ, ജോൺസൺ ജോൺ, സി.കെ സുജിത്, മാതാ ഉണ്ണി, എം.കെ ഷിഹാബുദ്ദീൻ, റഷീദ് നിലാമ്പരി, അഡ്വ. ടി മണി, എള്ളിൽ മുസ്തഫ, പി.സി ജോൺസൺ, കെ ഷംസു, ദീപ് തീഷ് എന്നിവർ പ്രയാണത്തിന് നേതൃത്വം നൽകി