കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ബീയോണ്ട് ദി ബ്ലാക്ക്ബോര്‍ഡ് ‘ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്ര വികസനം നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ തന്നെ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപക സമൂഹമാണ് രാജ്യവളര്‍ച്ചയുടെ അടിസ്ഥാനം. വിദ്യാര്‍ത്ഥികളെ മാനസികമായി അടുത്തറിയുവാന്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ സൈക്കോളജി, സൈക്യാട്രി അധ്യാപക മേഖലയിലുള്ളവര്‍ കുട്ടികളിലെ പെരുമാറ്റ വൈകല്യം, എഡിഎച്ച്ഡി, ഓട്ടിസം, പഠന വൈകല്യങ്ങള്‍, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കില്‍ നടന്ന സെമിനാര്‍ എറണാകുളം ഡി ഇ ഒ കെ കെ ഓമന ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളെയും മനസിലാക്കി അവര്‍ക്ക് നേര്‍വഴി കാട്ടികൊടുക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, അധ്യാപകര്‍ക്ക് സഹായകമാവുന്ന ഇത്തരത്തിലുള്ള സെമിനാറുകള്‍ ഓരോ സ്കൂളിലും സംഘടിപ്പിക്കണമെന്നും കെ.കെ ഓമന പറഞ്ഞു. സെമിനാറില്‍ സി ബി എസ് ഇ സ്കൂള്‍ മാനേജ്മന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാന്, കീഹോള്‍ ക്ലിനിക് സി എം ഡി ഡോ. ആര് പദ്മകുമാർ, സൈവൈവ് സെൻ്റർ ഫോർ മെൻ്റൽ ഹെൽത്ത് കെയർ സൈക്കോളജിസ്റ്റ് ദിവ്യ പദ്മകുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനം മനോജ് എന്നിവർ പങ്കെടുത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...