ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.

മുട്ടിൽ : കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമിക കുട്ടമംഗലം പ്രസിഡൻ്റ് എൻ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഉപഹാരസമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ആയിഷ കാര്യങ്ങൽ , ബി.മുഹമ്മദ് ബഷീർ , സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം സുമേഷ് , വയനാട് ബൈക്കേസ് ക്ലബ്ബ് സെക്രട്ടറി ഷൈജൽ കുന്നത്ത് , ഇ. മുസ്തഫ , എൻ. സി.സാജിദ് , ഷാനവാസ് ഓണാട്ട് , എ.എം മുഹമ്മദ് , എം. അബ്ദുല്ല , ഒ.ഇ. കാസിം , വി.പി.അഷ്റഫ് , പി.കെ. അബൂബക്കർ , പി. ഹംസ , സി. സുനീറ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *