ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’  ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം

– വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കളിയാണ് ലഹരിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലഹരിയുടെ വഴിയെ പോകരുെതന്നും കായികവും കലാപരവുമായ കാര്യങ്ങളില്‍ ലഹരി കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഡീ. എസ്.പി ടി.എന്‍. സജീവ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ കരീം, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എല്‍സി പൗലോസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ഭരതന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍്റ് ബിനു തോമസ്, അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, ജനമൈത്രി ജില്ലാ നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, എ.എസ്‌ഐ ഹസന്‍ ബാരിക്കല്‍, ജില്ലാ പോലീസ് ടീമംഗം നിയാദ്, എസ്.സി.പി.ഒ ഇര്‍ഷാദ് മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി ഫുട്ബോള്‍ അക്കാദമി, കെ.വൈ.സി ചേനാട്, വിവാ പുത്തൂര്‍, നവ്യ മാതമംഗലം, അക്ഷരമിത്ര മീനങ്ങാടി, വിവാ കിടങ്ങില്‍, ജോഗോ ബൊണീറ്റോ നായ്കട്ടി, അമിഗോസ് മുത്തങ്ങ എന്നീ എട്ട് ടീമുകള്‍ മാറ്റുരച്ച ബത്തേരി ബ്ലോക്ക് തല മത്സരമാണ് വെള്ളിയാഴ്ച നടന്നത്. വാശിയേറിയ മത്സരത്തില്‍ അക്ഷരമിത്ര മീനങ്ങാടി, കെ.വൈ.സി ചേനാട് എന്നിവര്‍ ബ്ലോക്ക് തല ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിച്ചു.
കല്‍പ്പറ്റ ബ്ലോക്കിലെ മത്സരങ്ങള്‍ മെയ് നാലിന് അച്ചൂര്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, മാനന്തവാടി ബ്ലോക്കില്‍ മെയ് അഞ്ചിന് തവിഞ്ഞാല്‍ 44-ാം മൈല്‍ ഗ്രൗണ്ടിലും, പനമരം ബ്ലോക്കില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം: പിണറായി സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറി: ടി എന്‍ പ്രതാപന്‍
Next post കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ 
Close

Thank you for visiting Malayalanad.in