വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച് പ്രവൃത്തികളും മെയില്‍ ആരംഭിച്ച 4.82 കോടി രൂപയുടെ 11 പ്രവൃത്തികളുമാണ് നടന്നുവരുന്നത്. കൂടുതല്‍ കേടായ റോഡുകളുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. 16 റോഡുകളുടെയും പരിശോധന പൂര്‍ത്തിയായി. നിരത്ത് പരിപാലന വിഭാഗത്തിനാണ് നിര്‍വ്വഹണച്ചുമതല. ഒരു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും റോഡുകള്‍ പരിചരിച്ച് പോരുന്നതിനാണ് റണ്ണിംഗ് കോണ്ട്രാക്ടുകള് നല്‍കുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി വകുപ്പ് നടത്തിപ്പോരുന്ന പരിശോധനയുടെ ഭാഗമായാണ് പ്രത്യേക സംഘം രൂപീകരിച്ച് ജില്ലയിലും നാല് ദിവസത്തെ റോഡ് പരിശോധന നടത്തിയത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് എം.ഡി എസ്. സുഹാസ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സംഘം 26 മുതലാണ് റോഡ് പ്രവൃത്തികള്‍ പരിശോധിച്ച് വിലയിരുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...