
കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ എന്നയാൾ മരിച്ചു കിടക്കുന്നു എന്നതായിരുന്നു കേസ്.. പ്രതികൾക്ക് വേണ്ടി ഡി.എൽ.എസ്.എ.യുടെ യുടെ അഭിഭാഷകരായ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. വി. കെ സുലൈമാൻ, അസിസ്റ്റ്ൻ്റുമാരായ അഡ്വ. സാരംഗ് എം. ജെ, അഡ്വ. ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി
More Stories
ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഉരുൾ ദുരന്തബാധിതരായ സ്ത്രീകൾക്ക് സന്ദേശമയച്ച ആൾ അറസ്റ്റിൽ.
കൽപ്പറ്റ : ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം...
നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ
ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ...
പൊഴുതന കൃഷ്ണാനിവാസിൽ കെ.വാസു നായർ ( 77 )നിര്യാതനായി
പൊഴുതന കൃഷ്ണാനിവാസിൽ കെ.വാസു നായർ ( 77 )നിര്യാതനായി. മക്കൾ: കെ.ഗോപാലകൃഷ്ണൻ (പി.ഡബ്ല്യൂ.ഡി) കെ ജയകൃഷ്ണൻ ( കോണിക്ക സ്റ്റുഡിയോ) മരുമക്കൾ: രമ്യ, ജിഷ. പേരക്കുട്ടികൾ: അമൽ...
വയനാട് ചുരത്തിൽ കൂറ്റൻപാറ റോഡിലേക്ക് അടർന്നുവീണു.
അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ...
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍
കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് & അലുംമ്നി യൂണിയന് യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് - അച്ചീവേഴ്സ് ഡയലോഗ് - സംഘടിപ്പിക്കുന്നു....
പഹൽഗാം : ബദ്റുൽഹുദ ഐക്യദാർഡ്യ സമ്മേളനവും അനുശോചനവും നടത്തി
പനമരം: പഹൽഗാം - ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാ നാവില്ല എന്ന ശീർഷകത്തിൽ പനമരം ബദ്റുൽ ഹുദയിൽ ഇന്ത്യൻ സേനയോടുള്ള ഐക്യദാർഡ്യ സമ്മേളനവും ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കുള്ള അനുശോചനവും നടത്തി...