ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ നടത്തി.

കൽപ്പറ്റ- കാശ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിനും നിരപരാധികളായ മനുഷ്യരെ അറുകൊല ചെയ്തതിലും പ്രതിഷേധിച്ച് ഓൾ ഇന്ത്യതൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ ഓൾ ഇന്ത്യതൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ ചീഫ് കോഡിനേറ്റർ പി.എം. ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവൺമെന്റിന് ആണെന്നും അത് നിർവഹിക്കാത്തതാണ് കാശ്മീരിലെ പഹൽഗാവിൽ ഈ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവം രാജ്യത്തെ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഗവർമെന്റ് അതിശക്തമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ നേതാക്കളായ സിപി അഷ്റഫ് . കെ പി രാമചന്ദ്രൻ. എംസി റഷീദ്. പി.സ്മിത പൗലോസ്. ബേബി ദയാക്ഷ്ണി സുൽത്താൻബത്തേരി. കെ ടി അശ്രഫ്. എംസി ജോസഫ്. തോപ്പിൽ ഹാരിസ്. മുഹമ്മദലി ബത്തേരി. ജോൺസൺ പുൽപ്പള്ളി. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പഹൽഗാം : ബദ്റുൽഹുദ ഐക്യദാർഡ്യ സമ്മേളനവും അനുശോചനവും നടത്തി
Next post പഹൽഗാം  ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബി ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സി.പി.ഐ.എം എൽ
Close

Thank you for visiting Malayalanad.in